പോസ്റ്റല്‍ ജീവനക്കാരെ തോക്കുചൂണ്ടി കവര്‍ച്ച ചെയ്ത സംഭവം; 50,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു

ചിക്കാഗൊ: ചിക്കാഗോയില്‍ ഈയ്യിടെ നടന്ന നാലു പോസ്റ്റല്‍ ജീവനക്കാരെ തോക്കു ചൂണ്ടി കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ്. പോസ്റ്റല്‍ സര്‍വീസ് 50,000 ഡോളര്‍ വാഗ്ദാനം ചെയ്തു.

ചിക്കാഗൊ സിറ്റിയുടെ സൗത്ത് സൗണ്ടില്‍ മൂന്നു കവര്‍ച്ചയും, നോര്‍ത്ത് ബൈഡ് ലിറ്റന്‍ പാര്‍ക്കില്‍ ഒരു കവര്‍ച്ചയുമാണ് നടത്തിയത്. നാലും നടന്നത് പട്ടാപകലാണെന്ന് പോസ്റ്റല്‍ അധികൃതര്‍ വെളിപ്പെടുത്തി.

ബുധനാഴ്ച ഏറ്റവും ഒടുവില്‍ നടന്ന കവര്‍ച്ചയില്‍ രണ്ടു പേരാണ് മെയ്ല്‍ ഡലിവറിമാനെ തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തി കവര്‍ച്ച ചെയ്തത്. സംഭവത്തിനു ശേഷം കിയാ സെഡാന്‍ കാറില്‍ പ്രതികള്‍ കയറി രക്ഷപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ വളരെ ദൗര്‍ഭാഗ്യകരമാണെന്നും, ഇതിന് ഉത്തരവാദികളായവരെ പിടികൂടി നിയമത്തിനു മുമ്പില്‍ കൗണ്ടുവരുന്നതിന് ഏറ്റം വരെ പോകുമെന്നും, അതിന്റെ ആദ്യ നീക്കമെന്ന നിലയിലാണ് 50,000 ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും പോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.

ചിക്കാഗൊയിലെ പോസ്റ്റല്‍ ജീവനക്കാരുടെ യൂണിയന്‍ സംഭവത്തെ അപലപിച്ചു. പോസ്റ്റല്‍ ജീവനക്കാര്‍ ഭയത്തിലാണെന്നും, ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Related posts

Leave a Comment