ചിങ്ങം: ഇന്ന് നിങ്ങൾ ഏറ്റെടുത്ത എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്‌ത് തീർക്കാൻ സാധിക്കും. ദിവസം മുഴുവനും ആരോഗ്യവാനും ഊർജ്ജസ്വലനുമായിരിക്കും. കുടുംബത്തില്‍ നിന്നുള്ള പിന്തുണ ലഭിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. കന്നി: ബൗദ്ധിക തലത്തിലുള്ള പുരോഗതി കൈക്കൊള്ളും. കാഴ്‌ചപ്പാടുകൾക്ക് മാറ്റം വരുത്താൻ ശ്രമിക്കും. ആരോഗ്യം ഗുണകരം. നല്ല വാർത്തകൾ കേൾക്കാൻ സാധ്യത. ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് സാധിക്കും. തുലാം: അമിത കോപം നിയന്ത്രിക്കുക. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറി നില്‍ക്കുക. കുടുംബാംഗവുമായുള്ള കലഹത്തിന് സാധ്യത. അസുഖങ്ങളെയും അപകടങ്ങളെ കരുതിയിരിക്കുക. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. വൃശ്ചികം: ആഗ്രഹങ്ങളെല്ലാം കൈവരിക്കാൻ സാധിക്കും. വിവാഹങ്ങൾക്ക് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. തൊഴിലിടത്തിൽ മേലധികാരികളുടെ പ്രീതി നേടും. സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരം. ധനു: ഇന്ന് മികച്ച ദിനമായിരിക്കും. ചില പ്രധാന ചർച്ചകളിൽ പങ്കെടുക്കാൻ സാധ്യത. ഒരു യാത്ര പോവാൻ സാധിക്കും.…
Day: April 27, 2026
സ്വകാര്യ ആശുപത്രികൾ ഹൈക്കോടതി മാർഗ്ഗനിർദേശങ്ങൾ പാലിക്കണം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന എല്ലാ രോഗികൾക്കും, പണമോ രേഖകളോ ഇല്ലെങ്കിലും, ആരോഗ്യനില ഭദ്രമാവും വിധം ചികിത്സ നൽകണമെന്ന കഴിഞ്ഞ നവംബർ മാസത്തെ സുപ്രധാനമായ ഹൈക്കോടതി വിധി നടപ്പാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. ആശുപത്രികളുടെ റിസപ്ഷനുകളിലും വെബ്സൈറ്റ്കളിലും ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്ന കോടതി നിർദേശം സ്വകാര്യ ആശുപത്രികൾ പാലിക്കുന്നതായി കാണുന്നില്ല. ഈ ചികിത്സാ നിരക്കുകളെക്കാൾ കൂടുതൽ ഈടാക്കുന്ന പക്ഷം പരാതി നൽകാനുള്ള പരാതി പരിഹാര ഡെസ്ക്കുകൾ ഉണ്ടാകണം. ഒരാഴ്ചക്കുള്ളിൽ പരാതികൾക്ക് തീർപ്പ് ഉണ്ടാക്കുകയും വേണം. ഓരോ ആശുപത്രികളും, ലഭ്യമായ സേവനങ്ങളും പാക്കേജ് നിരക്കുകളും ഡോക്ടർമാരെ സംബന്ധിച്ച വിശദ വിവരങ്ങളും പ്രദർശിപ്പിക്കേണ്ടതാണ്. ഡിസ്ചാർജ് ചെയ്യുമ്പോൾ എക്സ്റേ, സ്കാൻ റിപ്പോർട്ടുകളടക്കം എല്ലാ ചികിത്സാ രേഖകളും രോഗിക്ക് കൈമാറണം. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക്…
