ചിങ്ങം: ഇന്ന് നിങ്ങൾ ഏറ്റെടുത്ത എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്‌ത് തീർക്കാൻ സാധിക്കും. ദിവസം മുഴുവനും ആരോഗ്യവാനും ഊർജ്ജസ്വലനുമായിരിക്കും. കുടുംബത്തില്‍ നിന്നുള്ള പിന്തുണ ലഭിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക.
കന്നി: ബൗദ്ധിക തലത്തിലുള്ള പുരോഗതി കൈക്കൊള്ളും. കാഴ്‌ചപ്പാടുകൾക്ക് മാറ്റം വരുത്താൻ ശ്രമിക്കും. ആരോഗ്യം ഗുണകരം. നല്ല വാർത്തകൾ കേൾക്കാൻ സാധ്യത. ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് സാധിക്കും.
തുലാം: അമിത കോപം നിയന്ത്രിക്കുക. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറി നില്‍ക്കുക. കുടുംബാംഗവുമായുള്ള കലഹത്തിന് സാധ്യത. അസുഖങ്ങളെയും അപകടങ്ങളെ കരുതിയിരിക്കുക. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.
വൃശ്ചികം: ആഗ്രഹങ്ങളെല്ലാം കൈവരിക്കാൻ സാധിക്കും. വിവാഹങ്ങൾക്ക് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. തൊഴിലിടത്തിൽ മേലധികാരികളുടെ പ്രീതി നേടും. സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരം.
ധനു: ഇന്ന് മികച്ച ദിനമായിരിക്കും. ചില പ്രധാന ചർച്ചകളിൽ പങ്കെടുക്കാൻ സാധ്യത. ഒരു യാത്ര പോവാൻ സാധിക്കും. ആരോഗ്യം നല്ല രീതിയിൽ ആയിരിക്കും. പങ്കാളിയിൽ നിന്നും സന്തോഷവാർത്ത തേടിയെത്തും.
മകരം: പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉത്തമ ദിനം. ക്രിയാത്മകമായി പ്രവർത്തിക്കും. കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവയ്ക്കും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
കുംഭം: കോപം കാരണം പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത. സഹപ്രവർത്തകരുടെ അനിഷ്‌ടത്തിന് പാത്രമാകാം. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് നിങ്ങളുടെ സ്വന്തം ജോലി പൂർത്തിയാക്കാൻ ശ്രമിക്കുക. ആരോഗ്യം തൃപ്‌തികരമാവില്ല.
മീനം: ഏൽപ്പിച്ചിരിക്കുന്ന ജോലികൾ തീർക്കും. ആഗ്രഹിക്കുന്നതെന്തും ലഭിക്കും. ശത്രുക്കളിൽ നിന്നും അകലം പാലിക്കുക. സ്ത്രീകൾക്ക് ഇന്ന് നല്ല ദിവസമാണ്.
മേടം: തൊഴിൽപരമായി ചില നല്ല വാർത്തകൾ കേൾക്കാനിടവരും. സാമ്പത്തികവും തൊഴിൽപരവുമായ നേട്ടത്തിന് സാധ്യത. ചിന്തിച്ച് എടുത്ത തീരുമാനങ്ങൾ ചിലപ്പോൾ തെറ്റിപോയേക്കാം. ആത്മവിശ്വാസം കൈവിടരുത്.
ഇടവം: ആളുകളുമായി നന്നായി ഇടപെടാൻ സാധിക്കും. ചർച്ചകളിലും സംവാദങ്ങളിലും തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത.
മിഥുനം: സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും. തൊഴിൽ മേഖലയിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കും. കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയും. മറ്റുള്ളവരെ ആകർഷിക്കുകയും നിങ്ങളുടെ ചുറ്റുമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.
കര്‍ക്കടകം: പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടും. പങ്കാളിയോടൊപ്പം യാത്ര ചെയ്യാൻ സാധ്യത. നിയമപരമായ കാര്യങ്ങളിൽ ഇന്ന് അനുകൂല വിധിയുണ്ടാവണമെന്നില്ല.
