പ്രശസ്ത മലയാള-ഹിന്ദി ചലച്ചിത്ര സം‌വിധായകന്‍ സംഗീത് ശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവനാണ് അച്ഛൻ. വ്യൂഹം, യോദ്ധ, ഉറുമി. ഗന്ധർവ്വം, നിർണം, തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും എട്ടോളം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്.

വ്യൂഹം (1990) എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവ്വം, നിർണയം, സ്നേഹപൂര്‍‌വ്വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സം‌വിധാനം ചെയ്തു. സിനിമാ ജീവിതത്തിൻ്റെ തുടക്കകാലത്ത് ഡോക്യുമെൻ്ററി സിനിമകളും ചെയ്തിട്ടുണ്ട്. ജോണി എന്ന സിനിമ ആ വർഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.

1997 ല്‍ സണ്ണി ഡിയോള്‍ നായകനായ ‘സോര്‍’ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ തുടക്കം കുറിച്ചത്. ‘സന്ധ്യ’, ‘ചുരാലിയാ ഹേ തുംനേ’, ‘ക്യാ കൂള്‍ ഹേ തും’, ‘അപ്ന സപ്ന മണി മണി’, ‘ഏക്ദ് പവര്‍ ഓഫ് വണ്‍’, ‘ക്ലിക്ക്’, ‘യാംല പഗ്ല ദീവാന 2’ എന്നീ ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

പ്രമുഖരായ ഒട്ടേറെ ടെക്‌നീഷ്യന്‍സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Print Friendly, PDF & Email

Leave a Comment

More News