ഡാലസിലെ അപ്പാർട്മെന്റിൽ വെടിവെപ്പ്; 2 സ്ത്രീകൾ മരിച്ചു; ഒരാൾക്ക് പരുക്ക്

ഡാളസ് :ശനിയാഴ്ച പുലർച്ചെ ഡാളസിലെ ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ ട്രിപ്പിൾ വെടിവയ്പ്പിൽ രണ്ട് സ്ത്രീകൾ മരിച്ചു, ഒരു  പുരുഷനെ  പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബ്രോഡ്‌സ്റ്റൺ പാരഗൺ അപ്പാർട്ട്‌മെൻ്റിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട് ലഭിച്ചതിനെ ത്തുടർന്ന് ഡാലസ് പോലീസ് ഉദ്യോഗസ്ഥർ പുലർച്ചെ മൂന്ന് മണിയോടെ എൻ. വാഷിംഗ്ടൺ അവന്യൂവിലെ 2400 ബ്ലോക്കിലേക്ക് എത്തിച്ചേർന്നു.അധികൃതർ സംഭവസ്ഥലത്ത് എത്തിയപ്പോൾ വെടിയേറ്റ് രണ്ട് സ്ത്രീകളുടെ  മൃതദേഹങ്ങളും വെടിയേറ്റ് കിടക്കുന്ന  ഒരു പുരുഷനെയും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.പരിക്കേറ്റ പുരുഷനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അദ്ദേഹത്തിൻ്റെ നില തൃപ്തികരമാണ്.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് ഒരു പ്രതി സ്ത്രീകളെയും പുരുഷനെയും അപ്പാർട്ട്മെൻ്റിൽ വെച്ച് വെടിവച്ചതായി കൊലപാതക അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു

കൊല്ലപ്പെട്ട സ്ത്രീകളുടെ പേരുകൾ  പുറത്തുവിട്ടിട്ടില്ല, സംശയിക്കുന്നയാളുടെ വിവരണത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പോലീസ് വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.മാരകമായ വെടിവെപ്പിനെ കുറിച്ച് ഇപ്പോഴും അന്വേഷണത്തിലാണ്.

Print Friendly, PDF & Email

Leave a Comment

More News