കെഎൽഎസ്‌ – ലാന സം‌യുക്ത സമ്മേളനം അത്യുജ്വലമായി

ഡാളാസ് : ടെക്സാസ്‌ റാഞ്ചിൽ നോർത്ത് അമേരിക്ക സാഹിത്യ സംഘടനകൾ ( കെ എൽ എസ്‌ – ലാന ) സിനിമ-സാഹിത്യ ക്യാമ്പ്മെ യ് 10 ,11 , 12 തീയതികളിൽ കേരള ലിറ്റററി സൊസൈറ്റിയും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി വിന്റർ ഹേവൻ റാഞ്ചിൽ സംഘടിപ്പിച്ചു. നൂതനവും വൈവിദ്യമാര്‍ന്നതുമായ ഈ ക്യാമ്പ് കേരള ലിറ്റററി സൊസൈറ്റി ആതിഥേയത്വം വഹിച്ചു.മെയ് പത്താം തീയതി വെള്ളിയാഴ്ച്ച കെ എൽ എസ് പ്രസിഡൻറ് ഷാജു ജോണിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പ്രമുഖ ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്റണി ഉത്ഘാടനം ചെയ്തു.

തുടർന്ന് തമ്പി ആന്റണി പ്രധാന കഥാപാത്രമായി അഭിനയിച്ചതും കേരള ക്രിട്ടിസ് അവാർഡ് നേടിയതുമായ ‘ഹെഡ്മാസ്റ്റർ’ എന്ന സിനിമ പ്രദർശനം ചെയ്‌യുകയുണ്ടായി. ( മണ്മറഞ്ഞ സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപിള്ളയുടെ പ്രശസ്ത നോവലായ പൊതിച്ചോറാണ്‌ മൂലകഥ). സിനിമ ഒരു സാഹിത്യ ആശയവിനിമയ മാധ്യമം കൂടിയായതിനാൽ നക്ഷത്രരാവ്‌ എന്ന പേരിൽ സിനിമ ചർച്ചകളുമുണ്ടായിരുന്നു. ചർച്ചയിൽ എല്ലാവരും തന്നെ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങളും വിശേഷങ്ങളും പങ്കു വെച്ചു.

ശനിയാഴ്ച്ച രാവിലെ നടത്തപ്പെട്ട പൊതു പരിപാടി സൂം സംവിധാനവും ഒരുക്കിയിരുന്നു.അമേരിക്കയിലെ വിവിധ ഭാഗങ്ങളിലെ ലാന അംഗങ്ങൾക്കും മറ്റും പങ്കെടുക്കുവായി. പ്രശസ്ത ചെറുകഥാകൃത്ത്‌ അർഷാദ് ബത്തേരി മുഖ്യാഥിതിയായിരുന്നു.നവോത്ഥാന കാല സാഹിത്യ കൃതികളുടെ ചരിത്രം.

അത് മലയാള സാഹിത്യത്തിൽ ഉണ്ടാക്കിയ പ്രതിഫലനം,കഥകളുടെ കഥകൾ മറ്റും പ്രതിബാധിച്ചു

മുഖ്യ പ്രഭാഷണം നടത്തി. ജോലിക്ക് അനുസരിച്ച് അധ്യാപകര്‍ക്ക് വേതനം കിട്ടാതിരുന്ന ഒരു കാലത്തിന്റെ കഥ പറയുന്ന പൊതിച്ചോറ് ആസ്പദമാക്കി കാരൂർ കഥകളിലൂടെ അർഷാദ് ബത്തേരി നടത്തിയ പ്രഭാഷണം തീർച്ചയായും ഒരു വേറിട്ട അനുഭവമായിരുന്നു.

കെ എൽ എസ്‌ ഏർപ്പെടുത്തിയ മനയിൽ ജേക്കബ്‌ കവിത അവാർഡ് 2023 കാലിഫോണിയ നിന്നുമുള്ള കവിയത്രിയും അഭിനേത്രിയുമായ ശ്രീമതി ബിന്ദു ടി.ജി അർഹയായി.

കെ-എൽ- എസ് സ്‌ഥാപക നേതാക്കളിലൊരാളും ആദ്യപ്രസിഡന്റുമായിരുന്ന മണ്മറഞ്ഞ ശ്രീ മനയിൽ ചാക്കോച്ചന്റെ പേരിലുള്ളതാണ് പുരസ്‌കാരം. പ്രശസ്ത സിനിമ സംവിധായകൻ ഷാജിയെമ്മിൽ നിന്നും ഫലകവും പ്രശസ്തി പത്രവും, ചിറ്റാർ ഫാമിലി നൽകുന്ന ക്യാഷ് അവാർഡു കെ. എൽ.എസ് ട്രഷറർ സി.വി. ജോർജിൽ നിന്നും മത്സര വിജയിയായ ബിന്ദു ടിജി ഏറ്റു വാങ്ങി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന് കവിതാ ചർച്ചയും സംഘടിപ്പിച്ചു.

പ്രശസ്ത എഴുത്തുക്കാരൻ അനിലാൽ ശ്രീനിവാസന്റെ ‘ ഫിത്ർ സകാത്ത് ‘എന്ന പുസ്തകം തമ്പി ആന്റണിക്ക് നൽകി പ്രകാശനം ചെയ്തു. ലാനാ പ്രസിഡന്റ്‌ശങ്കർ മന സാന്നിധ്യം വഹിച്ചു.

ഡാലസ്‌ ഭരതകലാ തീയറ്റേഴ്സിന്റെ ബാനറിൽ സന്തോഷ്‌ പിള്ള തിരക്കഥ എഴുതിയ ഹരിദാസ് തങ്കപ്പൻ, ജയ് മോഹൻ സംവിധാനം ചെയ്ത എഴുത്തച്ഛൻ നാടകത്തിന്റെ വീഡിയോ റെക്കാർഡ് പ്രദർശിപ്പിച്ചു.സാഹിത്യകാരൻ ശ്രീ. സി. രാധാകൃഷ്ണൻ സാറിന്റെ “തീക്കടൽ കടഞ്ഞ്‌ തിരുമധുരം”. എന്ന നോവലാണ് നാടകത്തിന്റെ അടിസ്ഥാനം. പ്രദർശത്തിനുശേഷം കാണികളുടെ ചോദ്യങ്ങൾക്ക്‌ സഞ്ചാരസാഹിത്യകാരനും കെഎൽ എസ്‌ അംഗവുമായ സന്തോഷ്‌ പിള്ള ഉത്തരം നൽകി. അസാധാരണ വിധം സാഹിത്യവും സംഗീതവും സിനിമയും നാടകവുമായി നടത്തിയ മലയാളം ലിറ്റററി ക്യാമ്പ് പങ്കെടുത്തവർക്ക് ഒരു പുതു അനുഭവമായി.

പ്രശസ്ത സിനിമ ഗാനരചയിതാവ് ജോ പോൾ, യൂണിവേഴ്സിറ്റി ഓഫ്‌ ആസ്റ്റിൻ പ്രൊഫെസ്സർ ദർശ്ശന മനയത്തും, കവിയത്രി പ്രിയ ഉണ്ണി കൃഷ്ണൻ, IPCNT പ്രസിഡന്റ്‌ സണ്ണി മാളിയേക്കൽ, പി. പി ചെറിയാൻ, ഹൃസ്വ ചിത്ര സംവിധായകൻ ജിജി പി സ്‌കറിയ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. കവി ജോസ് ഓച്ചാലിൽ, മീനു എലിസബത്ത്, അനുപ, ബാജി ഓടംവേലി, സാറ ടീച്ചർ സജീവമായി പങ്കെടുത്തു. കെ എൽ എസ് അംഗങ്ങൾ സകുടുംബം തന്നെ പങ്കെടുത്തു സിനിമ-സാഹിത്യ കൂട്ടിലിടം അത്യുജ്ജ്വലമാക്കി.

മദേർസ് ഡേയും നേഴ്സസ് ഡേയും ഒരുമിച്ചു വന്ന ഞായറാഴ്ച അമ്മമാമാരെയും നേഴ്‌സുമാരെയും ആദരിക്കുവാൻ സംഘാടകർ മറന്നില്ല. റോസാപ്പൂക്കളും ചോക്ക്ലേറ്റുകളും പാട്ടുകളും കവിതകളും ചെറു പ്രസംഗങ്ങളുമായി അമ്മമാരുടെ ദിനം അതീവ മനോഹരമാക്കി.

ചാക്കോ വർക്കിയുടെ (ഷാജി) നേതൃത്വത്തിൽ കരോക്കെ ഗാനമേളയുമായി അംഗങ്ങൾക്കൊപ്പം കൂടിയ കലക്കാരന്മാരുടെ സഹകരണവും ചേർത്തെഴുതുന്നു.

അതീവവിജയമായിരുന്ന പ്രസ്തുത പരിപാടിയുടെ പ്രധാനസംഘാടകത്വം ലാനയെ പ്രതിനിധീകരിച്ച്‌ ലാന സെക്രട്ടറി സാമുവൽ യോഹന്നാനും കേരളാലിറ്റററി സൊസൈറ്റിക്കുവേണ്ടി സെക്രട്ടറി ഹരിദാസ് തങ്കപ്പനും നിർവ്വഹിച്ചു. ലാന പ്രസിഡന്റ് ശങ്കർ മനയിലിന്റെയും കെ .എൽ. എസ് പ്രസിഡന്റ് ഷാജു ജോണിന്റെയും, വൈസ് പ്രസിഡന്റ്‌ സിജു വി ജോർജ്, ട്രഷറർ സി.വി ജോർജിൻറ്റെയും ജോയിന്റ്‌ ട്രഷറാർ അനശ്വർ മാമ്പിള്ളിയുടെയും ഫുഡ് കമ്മിറ്റി ചെയർ മീനു എലിസബത്, അനുപാ,ആൻസി ഓച്ചാലിൽ,ഡോ. നിഷ ജേക്കബ്, അൽഫോൻസാ ഷാജു സഹകരണം എടുത്തു പറയേണ്ടതാണ്.

ട്രഷറാർ സി. വി. ജോർജ് നന്ദി പറഞ്ഞു പരിപാടിക്ക് സമാപനം ചെയ്തു.കൂടാതെ ഈ പരിപാടികൾക്ക് സാമ്പത്തിക സഹായങ്ങൾ തന്നു സഹായിച്ചവർ താഴെ പറയുന്ന വ്യക്തികളും അവരുടെ സ്ഥാപനങളുമാണു്.

ഷിജു എബ്രഹാം ഫിനാഷ്യൽ സെർവിസ്സസ്‌( ഷിജു എബ്രഹാം ), കേറ്റർ ട്റ്റു യു ഹോം ഹെൽത്ത് കെയർ , ടെക്സാസ് ഹോസ്പിസ് സെർവിസ്സ് ഹെൽത്ത് കെയർ, ( ഷാജു ജോൺ ) , എം എസ് എൽ ഹെൽത്ത് കെയർ( റോയി പി.ടി ആൻഡ് ലീലാമ്മ ഐസക്) , ടൊയോട്ട ഓഫ് പ്ളാനോ ( അൻവർ അച്ചൻകുഞ്) ന്യൂയോർക്ക് ലൈഫ് (സാമുവൽ യോഹന്നാൻ), ഇമ്പാക്ട് ടാക്സ് ( സുബിൻ മാത്യൂസ് സി പി എ), ടെക്സാസ് പ്രോപ്പർട്ടി ബ്രോക്കേഴ്‌സ് – (അനിൽ മാത്യു )

ചെറിയാൻ ചൂരനാട് എയർ കണ്ടീഷൻ, ജോജോ കാർ റിപ്പയർ (ജോജോ കോട്ടക്കൽ), സണ്ണി ജോർജ് എ സി റിപ്പയർ എന്നിവർ ഏല്ലാവർക്കും സംഘാടകരുടെ നന്ദി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News