ചേറ്റുകടവിൽ വർഗീസ് ലേക്ക് ലാന്റിൽ നിര്യാതനായി

ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് – 94) ലേക്ക്ലാന്റിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ നിര്യാതനായി. തോന്നിയാമലയിലെ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭകാല പ്രവർത്തകനും, ഐ.പി.സി തോന്നിയമല സഭയുടെ സ്ഥാപക കുടുംബാംഗവുമായിരുന്നു. മാരാമൺ ഐ.പി.സി സഭയുടെ മുൻ അംഗവുമായിരുന്നു പരേതൻ.

ഇലന്തൂർ ചെരിക്കരേത്ത് പരേതയായ ഏലിയാമ്മയാണ് ഭാര്യ.

മക്കൾ: പൊന്നമ്മ, സൂസമ്മ, ബാബുക്കുട്ടി,

മരുമക്കൾ: പരേതനായ പാസ്റ്റർ വൈ. ബേബിക്കുട്ടി, ശാമുവേൽ വർഗീസ്, എൽസി.

മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെ ലേക്ക് ലാൻഡ് ഐ.പി.സി യിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്നതും സംസ്കാര ശുശ്രൂഷകൾ 18 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആരംഭിക്കുന്നതുമായിരിക്കും.

ലേക്‌ലാൻഡ് ഐപിസി സഭ സീനിയർ പാസ്റ്റർ കെ. ജെ കുര്യാക്കോസിന്റെ മുഖ്യ ശുശ്രൂഷയിൽ ഓക്ക് ഹിൽ ബറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

Live : www.Youtube.com/ipcflordia

Print Friendly, PDF & Email

Leave a Comment

More News