കരാട്ടെ പരിശീലനം ലഭിച്ച വിദ്യാർത്ഥികൾക്ക് ബെൽറ്റ് വിതരണം ചെയ്തു

എടത്വ: തലവടി എ ഡി യുപി സ്കൂളിൽ ആരംഭിച്ച കരാട്ടെ ആദ്യ ബാച്ചിന്റെ ബെൽറ്റ് വിതരണവും അനുമോദന യോഗവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ സ്കൂൾ മാനേജർ ജി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വാ എസ് ഐ എം എൽ മഹേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വിജയലേഖ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാർ പിഷാരത്ത്, വാർഡ് മെമ്പർ ബിനു സുരേഷ് എടത്വാ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ഇൻസ്ട്രക്ടർമാരായ പി എസ് സിന്ധു, കെസി ജോളി, പിറ്റി എ പ്രസിഡന്റ് പി പ്രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ എസ് ഗീതാകുമാരി, എസ് രേഖ, കൃഷ്ണകുമാർ കെ, ശരൺ എസ്, ഗീതു ലക്ഷ്മി, സൗമ്യ കെ, രശ്മി പി നായർ, മഞ്ചു എം, അഖിൽ അജയ്, സ്വാതി കൃഷ്ണ എന്നിവർ നേതൃത്വം നല്കി.

Print Friendly, PDF & Email

Leave a Comment

More News