ലയൺസ് ക്ലബ് ഇൻ്റർനാഷണൽ എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്

എടത്വ: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് വൈകിട്ട് 7ന് എടത്വ കഫേഎയിറ്റ് ഹോട്ടലിൽ നടക്കും.

തലവടി ലയൺസ് ക്ലബ് പ്രസിഡൻ്റ് തോമസ് തോമസ് കളങ്ങര അധ്യക്ഷത വഹിക്കും.ഡിസ്ടിക്ട് ഗവർണർ ഡോ.ബിനോ ഐ. കോശി ചടങ്ങ് ഉദ്ഘാടനം ചെയ്യും.

വൈസ് ഡിസ്ടിക് ട് ഗവർണർ ആർ വെങ്കിടാജലം സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്കും.

ഡിസ്ട്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ് , ഗ്ലോബൽ എക്സ്റ്റൻഷൻ ടീം കോർഡിനേറ്റർ ജി.വേണുഗോപാൽ ,ജി.എൽ.ടി കോർഡിനേറ്റർ സജി ഏബ്രഹാം സാമുവൽ സോൺ ചെയർമാൻ അഡ്വ.ഷിബു മനല, റിജിയൻ ചെയർമാൻ സാറാമ്മ ബേബൻ, തലവടി ലയൺസ് ക്ലബ് സെക്രട്ടറി ജി. ജയകുമാർ, ട്രഷറർ സന്തോഷ് കുമാർ ,സുനിൽ സാഗർ എന്നിവർ പങ്കെടുക്കും.ഇവരെ കൂടാതെ വിവിധ ക്ലബിൽ നിന്നും ഭാരവാഹികൾ പങ്കെടുക്കും.

മുട്ടാർ സെൻ്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്കൂളിലെ അദ്ധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ബിൽബി മാത്യൂ കണ്ടത്തിൽ, ജീവ കാരുണ്യ പ്രവർത്തകനും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറുമായ ഡോ.ജോൺസൺ വി. ഇടിക്കുള, പ്രമുഖ വ്യവസായി ജോർജ്കുട്ടി തോമസ് പീടികപറമ്പിൽ , ബിനോയി കളത്തൂർ എന്നിവർ ഇന്ന് ഭാരവാഹികളായി സ്ഥാനാരോഹണം ചെയ്യും.ഇവരെ കൂടാതെ ചാർട്ടർ മെമ്പർമാരായ 29 പേരുടെ സ്ഥാനാരോഹണ ചടങ്ങിന് വിവിധ ക്ലബുകളിലെ ഭാരവാഹികൾ സാക്ഷ്യം വഹിക്കും.

Print Friendly, PDF & Email

Leave a Comment

More News