മുംബൈ: ദശാബ്ദങ്ങളായി ജനപ്രിയ ഷോയായി മാറിയിരിക്കുന്ന ‘കോന്‍ ബനേഗ ക്രോർപതി’ അതിന്റെ ജൂനിയേഴ്സ് വീക്ക് ആരംഭിച്ചതിനു ശേഷം 14 കാരനായ മായങ്ക് ഒരു കോടി രൂപയുടെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി. പ്രസിദ്ധമായ ഈ ക്വിസ് ഷോയില്‍ ഒരു കോടി രൂപ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി മായങ്ക് ചരിത്രം സൃഷ്ടിച്ചു. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നിന്നുള്ള എട്ടാം ക്ലാസുകാരൻ മായങ്ക്, അമിതാഭ് ബച്ചൻ അവതാരകനായ ജനപ്രിയ ഷോയുടെ 15-ാം എപ്പിസോഡിൽ 16-ാമത്തെ ചോദ്യത്തിന് ഒരു കോടി രൂപയ്ക്ക് വിജയകരമായി ഉത്തരം നൽകി കാഴ്ചക്കാരെ അമ്പരപ്പിച്ചു. ഷോയുടെ നിർമ്മാതാക്കൾ ഈ എപ്പിസോഡിന്റെ ഒരു ടീസര്‍ എക്സിലൂടെ പുറത്തിറക്കി. അതിൽ ആത്മവിശ്വാസവും അർപ്പണബോധവുമുള്ള മായങ്ക് മഹത്തായ സമ്മാനം വീട്ടിലേക്ക് കൊണ്ടുപോകുന്നു എന്ന് പറയുന്നു. നിങ്ങളുടെ അറിവ് മാത്രമാണ് പ്രധാനം, മായങ്ക് വീഡിയോയിൽ പറയുന്നത് കേൾക്കാം. കൂടാതെ, ടീസറിൽ, ബച്ചൻ…
Category: YOUTH CORNER
രാജാവിനെ തോൽപ്പിച്ച ബാലൻ (കഥ): അഭിഷേക് കൃഷ്ണ പി.ആർ
ദുഷ്ടനായ രാജാവിൻ്റെ ഭരണത്തിൽ എല്ലാ ദുഷ്ടതകളും നിറഞ്ഞ ഒരു നാടായിരുന്നു പണ്ടളം. അവിടുത്തെ രാജാവായിരുന്നു എം.ഹ്യും. അയാൾ മഹാക്രൂരനായിരുന്നു. ചെറിയ ഒരു തെറ്റിനു പോലും തൻ്റെ പ്രജകൾ വധശിക്ഷ നൽകാൻ പോലും ഈ രാജാവ് മടിച്ചിരുന്നില്ല. അത്രമാത്രം ദുഷ്ടനായിരുന്നു ഹ്യൂം രാജാവ്. പക്ഷേ, സത്യത്തിൽ ആ രാജ്യം അയാളുടേത് അല്ലായിരുന്നു. മുൻപത്തെ രാജാവായിരുന്ന രാമകൃഷ്ണ വർമ്മ എന്ന രാജാവിൻ്റേതായിരുന്നു ഈ രാജ്യം. രാമകൃഷ്ണ വർമ്മ രാജൻ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. നാടിൻ്റയും തൻ്റെ പ്രജകളുടെ ക്ഷേമത്തിനും വേണ്ടി എന്തും ചെയ്യുമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അദേഹത്തെ ജനങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനാക്കി. ഇത് രാജാവിൻ്റെ വലം കൈ ആയി നടന്നിരുന്ന മന്ത്രി സിംഹവർമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. രാജാവ് ഇങ്ങനെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി പോയാൽ തനിക്ക് ഇങ്ങനെ തന്നെ ഇരിക്കാനെ സാധിക്കുവെന്ന് സിംഹവർമ്മ ചിന്തിക്കാൻ തുടങ്ങി. രാജാവിനെ എങ്ങനെയെങ്കിലും തീർക്കണമെന്ന് സിംഹവർമ്മ…