ആദമേ നീയെവിടെ? (കവിത) ജയൻ വർഗീസ്

“ ആദമേ,
ആദമേ നീയെവിടെ ? “ ദൈവം
വേദനയോടെ തിരക്കി
ഘന മേഘ ഗർജ്ജന –
യിടിവെട്ടു പോലെയ
തെവിടെയും പൊട്ടിത്തെറിച്ചു…..!
“ അറിയുന്നു ഞാൻ നീന
ക്കരുതെന്നു കൽപ്പിച്ച
പറുദീസാ തേൻ പഴം തിന്നോ ? “

“ അടിയനിതാ നിന്റെ
തിരുമുമ്പിലെത്തുവാൻ
വിറയലാ “ ണൊ –
ളിവിലാണിപ്പോൾ.
ഒരു നിമിഷത്തിന്റെ
ലഹരി യിലവിടുത്തെ –
യരുതെന്ന യാജ്ഞ മറന്നു !

തൂങ്ങി കിടക്കുന്നോ
രവയവം നീ തന്നിരുന്നു?
ജനുവിൻ സ്പെയർ പാർട്ടു
പോലെയൊന്നവളുടെ
അരയിലുമുണ്ടായിരുന്നു !

ഒരു കരി നാഗ ഡെമോൺ –
സ്‌ട്രേഷനിൽ ഞങ്ങ –
ളിണ ചേർന്നു നാണമറിഞ്ഞു !
അത്തി പത്രങ്ങളാൽ
വസ്ത്രങ്ങൾ തുന്നിയാ
പ്രത്യേക ഭാഗം മറച്ചു.

മനസ്സറിഞ്ഞവിടുന്നീ –
യടിയങ്ങൾക്കേകിയോ –
രവയവ ദാന മഹത്വം
രഹസ്യമായ്‌ വച്ചത്
ശരിയല്ലാ തേൻ പഴം
അരുതെന്ന കൽപ്പന മൂലം ?

ഇത്ര സുഖം തരും
മീ ഭാഗം സൃഷ്ടിച്ച
തെത്ര മഹത്തായ ദാനം !
മൊത്തിക്കുടിച്ചു പോയ്
ശിക്ഷയായ് ഏദന്റെ
ആദം പടിയിറങ്ങുന്നു. “

Leave a Comment

More News