കാസർഗോഡ്: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പിഎം ആർഷോയും എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയും വിവാഹിതരായി. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയാണ്. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിലും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിലും അംഗമാണ്.

