
പുലാപ്പറ്റ: പഴയകാല തറവാട് 500ഓളം പേർ പങ്കെടുത്ത മാതംവീട് കുടുംബ സംഗമം മെയ് 31 ഞായറാഴ്ച 10 മണി മുതൽ 4 മണി വരെ ഉമ്മനഴി MS ഹാളിൽ വെച്ച് നടന്നു റിട്ട. ഹെഡ് മിസ്ട്രസ് നൂർജഹാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.
കുടുംബത്തിലെ മുതിർന്ന പൗരന്മാരെയും ഉന്നത വിജയം നേടിയ SSLC+ HSC വിദ്യാർത്ഥികളെയും, വിവിധ അവാർഡ് ജേതാക്കളെയും, കുടുംബത്തിലെ ഡോക്ടർമാർ, എഞ്ചീനീയർമാർ തുടങ്ങി വിവിധ പ്രൊഫഷണളെയും ആദരിച്ചു.
മോട്ടിവേഷൻ, കൾച്ചറൽ പ്രോഗ്രാം എന്നിവ പ്രൊഫ. മുസ്തഫ (കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപാർട്ടമെൻ്റ് തലവന്‍), മുസദ്ധിഖ് (അൻസാർ കോളേജ് അലുവ), ഡോ. സന ഖാദർ, സുലൈമാൻ പാലക്കാട് എന്നിവർ നിർവഹിച്ചു .
യോഗത്തിൽ കുടുംബ സമിതി പ്രസിഡണ്ട് സെയ്തുമുഹമ്മദ് (MD ഓയസിസ് ഇൻറർനാഷണൽ ) അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എസ്.എം സുലൈമാൻ സ്വാഗതം പറഞ്ഞു.
ട്രഷറർ യുസഫ് പെരിങ്ങോട്, വൈസ് പ്രസിഡന്റ് അബ്ദുൽ ജബാർ, അസനാർ, ജമാൽ മുഹമ്മദ് (റിട്ട. എസ്.ഐ), വഹാബ്, ജലീൽ, സെയ്ത് നീലാല, സുലൈമാൻ മുസ്ല്യാർ എന്നിവർ സംസാരിച്ചു. സമാപനം എം എ ഖാദർ നിർവ്വഹിച്ചു.
