ആദ്യരാത്രിയിലെ കുമ്പസാരം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

അവള്‍ പാലുമായി വരുമ്പോള്‍ അയാള്‍ ചിന്താമഗ്നനായി ജനാലക്കരികില്‍ ഇരുട്ടിന്റെ പാളികളില്‍ മുഖമമര്‍ത്തി നില്‍ക്കുകയായിരുന്നു. ഒരു നവവധുവിന്റെ എല്ലാ ഭാവഹാദികളോടുംകൂടി മന്ദംമന്ദം നടന്നുവന്ന്‌ അവള്‍ അയാളുടെ പിറകില്‍ വന്നു നിന്നു. വാതില്‍ തുറന്നടഞ്ഞതും, അവളുടെ പാദചലനങ്ങള്‍ തനിക്കു പിന്നില്‍ വന്നവസാനിച്ചതും അയാളറിഞ്ഞിരുന്നു. വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസനെപ്പോലെ നാടകീയമായി മുഖമുയര്‍ത്തി, ശബ്ദം കരുതലോടെ നിയന്ത്രിച്ച്‌ അവളെ നോക്കി അയാള്‍ തനിക്കാവുന്നത്ര ദൃഢതയോടെ പറഞ്ഞു… “നമ്മുടെ രാത്രി തുടങ്ങും മുമ്പേ എനിക്കു ചിലതു പറയാനുണ്ട്‌. നിനക്കത്‌ കേള്‍ക്കാനുള്ള ധൈര്യം കാണുമെന്ന്‌ ഞാന്‍ ഊഹിക്കുന്നു. നമ്മളിനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക്‌ എല്ലാം കേട്ടതിനുശേഷം നിനക്കൊരു തീരുമാനമെടുക്കാം ….” “എനിക്കു സമ്മതം. വിരോധമില്ലെങ്കില്‍ നമുക്കിരുവര്‍ക്കും പറയാനുള്ളതെല്ലാം ഈ രാത്രി തന്നെ പറഞ്ഞു തീര്‍ക്കാം.” അവള്‍ പറഞ്ഞു. അയാള്‍ തൂടങ്ങി… “എനിക്കൊരു പ്രേമബന്ധമുണ്ട്‌” “ഞാനൂഹിച്ചു.” അയാള്‍ പറഞ്ഞു നിര്‍ത്തും മുമ്പേ അവളങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍…

ഫ്ലൂ (അദ്ധ്യാം – 6) : ജോണ്‍ ഇളമത

പിന്നീട്‌ ഡേവിനെപ്പറ്റി ഒരു വിവരവുമുണ്ടായില്ല.കാലം മറവിയലേക്ക്‌ മായിച്ചുകൊണ്ടിരുന്ന ഒരു കടംകഥ പോല സെലീനായുടെ മനസ്സില്‍ ആ ബന്ധം അലിഞ്ഞില്ലാതായി. അത്‌ മറ്റൊരു കൂട്ടുകെട്ടിലേക്ക്‌ ചേക്കേറാന്‍ അവള്‍ക്ക്‌ വഴിയൊരുക്കി. ഡോക്ടര്‍ മാത്യുവും പ്രൊഫസര്‍ ക്രതീനായുമായുള്ള ആത്മബന്ധം. സെലീനയെ മിക്ക അവധി ദിനങ്ങളിലും പ്രൊഫസര്‍ ക്രതീനാ അവരുടെ വസതിയിലേക്ക്‌ ക്ഷണിച്ചു. മിണ്ടിപറയാന്‍ ആളില്ലാതിരുന്ന ക്രതീനാക്ക്‌ അതൊരാശ്വാസമായി. മുമ്പൊക്കെ പൂച്ചയുടെ അത്ര വലിപ്പമുള്ള ഒരു വെളുത്ത പൊമേറിയന്‍ നായയിലായിരുന്നു മക്കളില്ലാതിരുന്ന ആശ്വാസം ക്രതീനാ കണ്ടെത്തിയിരുന്നത്‌. ഡോക്ടര്‍ മാത്യു ഹോസ്പിറ്റലില്‍ പലപ്പോഴും തിരക്കായിരിക്കും. പ്രാഭാതത്തില്‍ ജോലിക്കുപോയി വൈകി രാത്രി പത്തും പതിനൊന്നും മണിക്ക്‌ തിരിച്ചെത്തും വരയുള്ള എകാന്തത പ്രൊഫസര്‍ ക്രതീനായുടെ മനസ്സില്‍നിന്ന്‌ തുത്തു തുടച്ചുകളയുന്നത്‌ ബെന്‍സി എന്നു വിളിക്കുന്ന പെണ്‍ പൊമോിറിയന്‍ നായ്ക്കുട്ടിയായിരുന്നു. സുന്ദരിയായ നായക്കുട്ടിയെ കെട്ടിയൊരുക്കുന്നതിലായിരുന്നു പ്രൊഫസര്‍ ക്രതീനാക്കു കമ്പം. തലയിലൊരു ചുവപ്പ്‌ റിബണും കെട്ടി, ബെന്‍സി മിക്കപ്പോഴും ക്രതീനായുടെ ചാരെതന്നെ…

ഫ്ലൂ (അദ്ധ്യായം – അഞ്ച്): ജോണ്‍ ഇളമത

കാലചക്രമൊന്ന്‌ കറങ്ങി. ഏഴെട്ടു വര്‍ഷങ്ങള്‍ പുനിലാവുപോലെ കടന്നു പോയി. ഇതിനിടെ പലകാര്യങ്ങളും സംഭവിച്ചു. സെലീന ഓര്‍ത്തു… ഡേവ്‌ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി. അതേസമയം തന്നെ തന്റെ സഹോദരിമാരെയെല്ലാം കെട്ടിച്ചയക്കാനുള്ള എല്ലാ ഒത്താശകളും ചെയ്തു. അവരെയെല്ലാം ഒരുവിധം നല്ലനിലയില്‍ തന്നെ കല്ല്യാണം കഴിപ്പിച്ചു. വേണ്ടത്ര സ്ത്രീധനത്തിന്റേയും, പൊന്നിന്റെയും അകമ്പടിയില്‍. എല്ലാവര്‍ക്കും വീടിന്‌ അധികം അകലെയല്ലാതെ കുടിയേറ്റക്കാരുടെ മക്കള്‍ തന്നെ വരന്മാരായി വന്നു. അതായിരുന്നു അപ്പന്റെ ആശ. എല്ലാം നേരെയായിരിക്കുന്നു. ഇനിയും ഡേവുമായുള്ള വിവാഹം. കാലതാമസമൊന്നും വേണ്ട. മുപ്പത്‌ താണ്ടിയിരിക്കുന്നു. വിവാഹപ്രായം കടന്നോ എന്ന്‌ ഇറ്റലിയില്‍ ആര്‍ക്കും ആക്ഷേപമുണ്ടായിരിക്കില്ലെങ്കിലും, ഇടക്ക്‌ ഇടക്ക്‌ നാട്ടിലേക്ക്‌ ഫോണ്‍ ചെയ്യുമ്പോള്‍ അമ്മക്കതു മാത്രമേ പറയാനുണ്ടായിരുന്നുള്ളു. “മോളെ, നിനക്കൊരു കല്യണം വേണ്ടേ. മുപ്പതു കഴിഞ്ഞില്ലേ. ഇനിയിപ്പം വച്ചു താമസിപ്പിക്കേണ്ട. നാട്ടിലും ആലോചന ബുദ്ധിമുട്ടാ മുപ്പതുകഴിഞ്ഞാല്‍. എങ്കിലും നിന്റെ അപ്പനും ഞാനും ഒരു രണ്ടാം കെട്ടുകാരനെ കണ്ടുമുട്ടിയിട്ടുണ്ട്‌.…

ഓര്‍മ്മച്ചെപ്പു തുറക്കുമ്പോള്‍: ജോണ്‍ ഇളമത

ഇതു പണ്ടു നടന്ന കഥയാണ്, എന്റെ കൗമാരകലത്ത്. മത്തായി പുറപ്പെട്ടു പോയി. പോയതെങ്ങോട്ടാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. തെക്കോട്ടോ, വടക്കോട്ടോ? ബോട്ടില്‍ കയറിയാല്‍ തെക്ക് ആലപ്പുഴ എത്താം. അല്ലേല്‍ വടക്കോട്ടു പേയാല്‍ കോട്ടയത്തെത്താം. അക്കാലത്ത് ആര് അതൊക്കെ അതന്വേഷിക്കാന്‍! ങാ, എങ്ങോട്ടേലും പോട്ടെ, കൊള്ളരുതാത്തവന്‍. അല്ലേലും ഇവിടെ നിന്നാ നന്നാവില്ല. അന്യ സ്ഥലത്തെങ്കിലും പോയി പെഴക്കട്ടെ. ചാക്കോയുടെ ഏഴു പെമ്പിള്ളേരുടെ താഴെയുള്ള ഏക പുത്രനാണ് മത്തായി, പീലിപ്പോസ്‌ ചേട്ടന്റെ പൗത്രനും. അപ്പന്‍ ചാക്കോക്കും, വല്ല്യപ്പന്‍ പീലിപ്പോസ് ചേട്ടനും അതേപ്പറ്റി ദുഃഖമുണ്ടായില്ല, മറിച്ച് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, അവന്‍ പോയി രക്ഷപ്പെടട്ടെയെന്ന്. പുറപ്പെട്ടു പോയ ചിലരൊക്കെ കോടീശ്വരരായി തിരിച്ചു വന്ന ചരിത്രം എന്റെ ഗ്രാമത്തിനുണ്ട്. പാക്കു മോഷണം നടത്തി വന്ന ഭാര്‍ഗ്ഗവന്‍ ഒരു മുതലാളിയുടെ അടികൊണ്ട് രായ്ക്കുരാമാനം ഒളിച്ചോടി. പിന്നെ കാലമതു മറന്നു. ഒരു പത്തു വര്‍ഷം കഴിഞ്ഞ്…

ഫ്ലൂ (അദ്ധ്യായം – നാല്): ജോണ്‍ ഇളമത

സെലീന ഡേവിനെ കുടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്‌ അപ്പോഴാണ്‌. അവന്റെ അറിവ്‌. അവന്റെ എല്ലാ സംഭാഷണങ്ങളും അവള്‍ കൗതുകത്തോടെ കേട്ടിരുന്നു. തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, ഭൂമിശാസ്ത്രം, ചരിത്രം. ചരിത്രത്തോട്‌ ഏറെ കമ്പം തോന്നി. നാട്ടിലെ പ്ലസ് ടുവും, അല്ലങ്കില്‍ ഡിഗ്രിതന്നെ വെറും പരീക്ഷകള്‍ക്കുള്ള പഠനം തന്നെ. മനസ്സില്‍ പതിഞ്ഞു നില്‍ക്കാത്ത പഠനങ്ങള്‍ക്കെന്തര്‍ത്ഥം? അറിവ്‌ അന്വേഷണമാണ്‌. അതിന് ഏറ്റവും നല്ല ഉപാധി വായന പോലെതന്നെ സഞ്ചാരവുമാണ്. പറഞ്ഞുവന്നപ്പോള്‍ ഞങ്ങള്‍ ഇരുവരും സഞ്ചാരപ്രിയരായി മാറി. കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നത് നേരില്‍ കാണുന്നത് കൗതുകരമല്ലേ! അവധിക്കാലത്ത്‌ ഞങ്ങള്‍ വിനോദസഞ്ചാരങ്ങള്‍ നടത്തി. ഫ്ലോറന്‍സില്‍ തന്നെ എന്തെന്തു കാഴ്ചകള്‍! മദ്ധ്യകാലഘട്ട യുറോപ്പിന്റെ ചരിത്രത്തെപ്പറ്റി ഡേവ്‌ വാചാലനകാന്‍ കാരണം മൈക്കിള്‍ആന്‍ജലോ എന്ന മഹാശില്പിയുടെ വിശ്വവിഖ്യാതമായ ഡേവിഡിന്റെ പ്രതിമ കണ്ടു നിന്നപ്പോഴായിരുന്നു. ഫ്ലോറന്‍സിലെ ഗലേറിയാ ഡെല്‍ അക്കദിമയായിലുള്ള പ്രതിമ. വെണ്‍ക്കല്ലില്‍ കൊത്തിയ മനോഹരമായ ഒരു കവിത പോലെ…

ഫ്ലൂ (അദ്ധ്യായം – 3): ജോണ്‍ ഇളമത

കൂറേ നാളേക്ക്‌ ഡേവിനെപ്പറ്റി ഒന്നും കേട്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം അയാള്‍ സെലീനായെ ടെലഫോണില്‍ വിളിച്ചു: “ഹലോ, ഹൈ, സെലിനാ! ഒരു കാര്യം പറയണമെന്ന്‌ കുറേ നാളായി ആഗ്രഹിക്കുന്നു. പക്ഷേ, മുമ്പും പലപ്പോഴും ചോദിക്കണമെന്ന്‌ കരുതി നടന്നതാണ്‌. പക്ഷേ അന്നൊക്കെ തോന്നി അത്ര ധൃതിയില്‍ വേണ്ടാന്ന്‌.” “എന്താണ്‌?” തെല്ല്‌ ഉദ്വേഗത്തോടെ അവള്‍ ചോദിച്ചു. “തെളിച്ച്‌ പറയട്ടെ, എനിക്ക്‌ സെലീനായെ ഇഷ്ടമാണ്‌.” ” എന്തേ!” “അതേ, വളരെ നാളായി ആഗ്രഹിക്കുന്നു, സെലീനായുടെ സമ്മതം ചോദിക്കണമെന്ന്‌.” “എന്താണ്‌ ഡേവ്‌ ഉദ്ദേശിക്കുന്നത്‌!” “ഒരു മനഃസമ്മതം. അതിനുശേഷം മാന്യമായ ഒരു വിവാഹം. പ്രായപുര്‍ത്തിയായ നമ്മുക്കതിന് പരസ്പര സമ്മതം മാത്രമല്ലേ വേണ്ടൂ. നാം യൂറേപ്പില്‍ വസിക്കുന്നവരാണ്‌, ഇറ്റലിയില്‍.” “അതേ, അതേ, എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. ഒരു മുന്നറിയിപ്പുമില്ലാത്ത ഒരാലോചന. എന്തേ പെട്ടന്നിങ്ങനെ തോന്നാന്‍! കല്ല്യാണം എന്നൊക്കെ പറഞ്ഞാല്‍…….” “സെലീനാ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന എനിക്കൂഹിക്കാന്‍ കഴിയും.…

ഫ്ലൂ (അദ്ധ്യായം – 2‌): ജോണ്‍ ഇളമത

ഫ്ലോറന്‍സിലെ അതിപുരാതനമായ സാന്താമറിയാ ഹോസ്പ്പിറ്റലില്‍ സെലീനാക്ക്‌ ജോലികിട്ടിയതില്‍ സെലീനയേക്കാളേറെ സന്തോഷം പ്രകടിപ്പിച്ചയ്ജ്, അമ്മായി മദര്‍ ഏവുപ്രാസിയാമ്മയായിരുന്നു. എല്ലാം ഞാനറിഞ്ഞു, ആ ഡേവിഡ്‌ എന്ന ചെമ്മാച്ചനില്‍ നിന്ന്‌. ഇനി സെലീനാ, നിന്റെ കാര്യങ്ങള്‍ എല്ലാം തന്നെ നേരെയാകും. നിന്റെ എളേത്തുങ്ങളെ എല്ലാം മാന്യമായിതന്നെ കെട്ടിച്ചയക്കണം. നിനക്കും നല്ല രീതിയില്‍ ഒരു കല്ല്യാണമൊക്കെ വേണമല്ലോ. അമ്മായിയുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. നിര്‍മ്മലമായ വിശുദ്ധ ജീവിതവും, സഹനവും, അര്‍പ്പണവും ആണ്‌ ആ മനസ്സുനിറയെ. കളങ്കമില്ലാത്ത ഹൃദയം. ആരെയും സംശയിക്കാത്ത പ്രകൃതം. എന്നാല്‍ എപ്പോഴും സെലീനായൂടെ മനസ്സില്‍ ഒരേ ചോദ്യമായിരുന്നു. എന്തിനാണ്‌ ആ ചെമ്മാച്ചന്‍ എന്റെ കാര്യത്തില്‍ ഇത താല്പര്യം കാട്ടുന്നത്! എന്നില്‍ നിന്ന്‌ എന്താണ്‌ പ്രതീക്ഷിക്കുന്നത്‌! എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടായിരിക്കുമോ? അല്ലങ്കില്‍ ഒരു സന്മനസ്സിന്റെ പ്രതിഫലനമായിരിക്കുമോ. എന്തായാലും ഈ അവസരത്തില്‍ എനിക്കതാശ്രയമായി. കരകയറി എന്റെ കുടുംബത്തെ സഹായിക്കാനുള്ള ഒരു അത്താണി കണക്കെ. ഡേവ്‌ എന്ന…

ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ ആരംഭിക്കുന്നു

കോവിഡ്‌ മഹാമാരിക്കാലത്താണ്‌ ഞാനിത്‌ എഴുതുന്നത്‌. രണ്ടായിരത്തി പത്തൊമ്പത്‌ ആഘോഷപൂര്‍വ്വം എന്റെ മുമ്പിലൂടെ കടന്നുപോയി. പക്ഷേ, രണ്ടായിരത്തി ഇരുപതിന്റെ പിറവി ലോക ചരിത്രത്തെ തന്നെ മാറ്റി എഴുതി. പുതിയ ന്യായപ്രമാണങ്ങളുടെ കാലം! അതു ലോകത്തെ കീഴ്‌മേല്‍ മറിച്ചു. ചൈനയിലെ വുഹാനില്‍ നിന്നടിച്ച കൊറോണ വൈറസ്‌ അപ്പൂപ്പന്‍ താടികളെപോലെ പറന്ന്‌ ലോകത്തെ കീഴടക്കി. കിഴക്കുനിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങള്‍ ലോകം മുഴവന്‍ നീണ്ടുപരന്നു വ്യാപിച്ചു. ഭാരതത്തില്‍ ആയിരക്കണക്കിന്‌ പോത്തുകളില്‍ കയറി മരണപാശവുമായി കാലന്‍ വിളയാടി, കൊട്ടാരം മുതല്‍ കുടില്‍ വരെ. പാശ്ചാത്യ നാടുകളില്‍, ഗ്രീക്ക് മിത്തോളജിയിലെ അധോലോക രാജാവ്‌ ‘ഹെയിഡ്‌സിന്റെ കുതിര കുളമ്പടി മുഴങ്ങി. ‘ഡ്രാക്കുള’ എന്ന രക്തരക്ഷസുകള്‍ പാഞ്ഞുവന്ന്‌ പാശ്ചാത്യ ലോകത്തെ കീഴടക്കി. ‘കോവിഡ്-19’ എന്ന്‌ വൈദ്യശാസ്ത്രം പേര് കല്പിച്ച മഹാവ്യാധി. ലോക ചരിത്രത്തില്‍ നിന്ന്‌ ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇവിടെ കോറിയിടാന്‍ ശ്രമിക്കുകയാണ്‌. മഹാമാരികള്‍…

മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു ……. ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ ‘ഫ്ലൂ’

പ്രശസ്ത പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു! 2019-20ല്‍ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകമൊട്ടാകെ സൃഷ്ടിച്ച മാറ്റങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ലോകജനതയുടെ ജീവിതചര്യയേയും ശീലങ്ങളേയും കീഴ്‌മേല്‍ മറിച്ച കോവിഡിന്റെ പ്രത്യാഘാതം എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? നാം നേരിട്ടതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളിലൂടെ ഈ നോവല്‍ നമ്മെ കൊണ്ടുപോകും… സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ നോവല്‍ തുടക്കം മുതല്‍ വായിക്കുക…..…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 33): ജോണ്‍ ഇളമത

കാലപ്രവാഹത്തില്‍ വീണ്ടുമൊരു പോപ്പ്‌ സ്ഥാനാരോഹിതനായി. മിലാനിലെ മെഡിസി പ്രഭുകുടുംബത്തിലെ കര്‍ദിനാള്‍ ജിയാവാനി ആന്‍ജലോ ഡി മെഡിസി പോപ്പ്‌ പീയൂസ്‌ നാലാമന്‍ എന്ന നാമധേയത്തില്‍. അറുപത്തി ആറ്‌ വയസ്സുള്ള പോപ്പ്‌. മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു; ഒരുപക്ഷേ, ദൈവം അദ്ദേഹത്തിന്‌ ആയുസ്സു നീട്ടിക്കൊടുത്താല്‍ ഈ മഹാദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ വീണ്ടും ആശങ്കയോടെ മൈക്കിള്‍ കാത്തിരുന്നു, എന്തായിരിക്കാം പൂതിയ പോപ്പിന്റെ തീരുമാനങ്ങള്‍ എന്നറിയാന്‍. ഇടയ്ക്കിടെ ചില ശ്രുതികള്‍ മൈക്കിള്‍ആന്‍ജലോ കേള്‍ക്കാതിരുന്നില്ല. പൂതിയ പോപ്പ്‌ ഇനിയും വൃദ്ധനായ മൈക്കിള്‍ആന്‍ജലോയെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയുടെ ദൗത്യം ഏല്പിക്കാന്‍ പോകുന്നില്ലെന്ന്‌. അതു കേട്ടത്‌ ഇപ്പോള്‍ പ്രശസ്തിയിലേക്ക്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്ന യുവാക്കളായ ശില്പികള്‍, പരളോ വെറോനീസ്‌, ട്രിന്‍‌ടൊറെറ്റോ തുടങ്ങിയവരില്‍നിന്ന്‌. ആര്‍ക്കറിയാം! ഒരുപക്ഷേ, ഇതൊക്കെ അവരുടെയൊക്കെ മനസ്സിലിരിപ്പാകാം. എണ്‍പത്തിയെട്ടില്‍ എത്തി മരണം കാത്തിരിക്കുന്ന ശില്പിയെ പുതിയ പോപ്പ്‌ വിളിച്ച്‌ ചുമതല ഏല്‍പ്പിക്കില്ല എന്നുതന്നെ മൈക്കിള്‍ കരുതിയിരിക്കവേ, പുതിയ പോപ്പ്‌ പീയുസ്‌…