മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു ……. ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ ‘ഫ്ലൂ’

പ്രശസ്ത പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു!

2019-20ല്‍ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകമൊട്ടാകെ സൃഷ്ടിച്ച മാറ്റങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ലോകജനതയുടെ ജീവിതചര്യയേയും ശീലങ്ങളേയും കീഴ്‌മേല്‍ മറിച്ച കോവിഡിന്റെ പ്രത്യാഘാതം എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? നാം നേരിട്ടതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളിലൂടെ ഈ നോവല്‍ നമ്മെ കൊണ്ടുപോകും…

സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ നോവല്‍ തുടക്കം മുതല്‍ വായിക്കുക….. മലയാളം ഡെയ്‌ലി ന്യൂസില്‍.

തുടക്കം മുതല്‍ വായിക്കുക….. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക… !

Print Friendly, PDF & Email

Leave a Comment

More News