ഷാര്‍ജ പുസ്തക മേളയില്‍ ജോണ്‍ ഇളമതയുടെ പുസ്തക പ്രകാശനം (വീഡിയോ)

നവംബര്‍ ഒന്നു മുതല്‍ പ്രന്തണ്ടു വരെ ഷാര്‍ജയില്‍ നടന്ന ‘ഷാര്‍ജ പുസ്തക മേള’യില്‍ അമേരിക്കന്‍ സാഹിത്യകാരനും എഴുത്തുകാരനുമായ ജോണ്‍ ഇളമതയുടെ ചരിത്ര നോവലുകളായ മോശ, ബുദ്ധന്‍, നെന്മാണിക്യം, മരണമില്ലാത്തവരുടെ താഴ്‌വര, സോക്രട്ടീസ്‌ ഒരു നോവല്‍, മാര്‍ക്കോപോളോ, കഥ പറയുന്ന കല്ലുകള്‍ എന്നിവയുടെ പ്രകാശന കര്‍മ്മം നടന്നതിന്റെ വീഡിയോ കൈരളി ബുക്സ് പുറത്തിറക്കി.

കണ്ണൂര്‍ കൈരളി പബ്ലിക്കേഷനാണ് ഇളമതയുടെ നോവലുകള്‍ ആകര്‍ഷകമായ കവര്‍ ചട്ടകളോടെ ഷാര്‍ജ പുസ്കമേളയില്‍ പ്രദര്‍ശിപ്പിച്ചത്. പല കാലങ്ങളില്‍ ദീര്‍ഘകാല ഗവേഷണങ്ങളും, പഠനങ്ങളും നടത്തിയാണ് അദ്ദേഹം ഈ വിശ്വസാഹിത്യ ചരിത്ര നോവലുകള്‍ വാര്‍ത്തെടുത്തത്. മലയാള ഭാഷക്കും, ചരിത്രത്തിനും എന്നെന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഇളമത അടിവരയിട്ടു പറയുന്നു.

പ്രശസ്ത എഴുത്തുകാരനും, വാഗ്മിയുമായ പോള്‍ സക്കറിയയാണ് ജോണ്‍ ഇളമതയുടെ കുടുംബാംഗങ്ങള്‍ക്ക്‌ കോപ്പികള്‍ നല്‍കി പുസ്തക പ്രകാശന കര്‍മ്മം നിര്‍‌വ്വഹിച്ചത്. കൈരളി പബ്ലിക്കേഷന്‍ മനേജിംഗ് ഡയറക്ടര്‍ ഒ. അശോക് കുമാറും മറ്റു നിരവധി പ്രമുഖരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

പുസ്തകങ്ങള്‍ തപാല്‍ വഴി ലഭിക്കുവാന്‍ ബന്ധപ്പെടുക:

ഒ. അശോക്‌ കുമാര്‍, കൈരളി പബ്ലിക്കേഷന്‍, കണ്ണൂര്‍
ടെലഫോണ്‍: 0944 726 3609
ഇ-മെയില്‍: kairalibooksknr@gmail.com

പുസ്തകങ്ങള്‍ വായിച്ച് അഭിപ്രായങ്ങള്‍ ജോണ്‍ ഇളമതയെ നേരിട്ട് അറിയിക്കാം:

ജോണ്‍ ഇളമത, ടെലഫോണ്‍ 905 848 0698
ഇ-മെയില്‍: elamathail@gmail.com

 

Print Friendly, PDF & Email

Leave a Comment

More News