ഫ്ലൂ (അദ്ധ്യായം 9): ജോണ്‍ ഇളമത

സെലീനാ ഫ്ലോറന്‍സില്‍ മടങ്ങി എത്തി. സ്ത്രീധനത്തിനും കല്ല്യാണ ചിലവിനും വേണ്ട പണമുണ്ടാക്കി ഒരു കൊല്ലത്തിനു ശേഷം നാട്ടില്‍ പോയി സേവ്യറിനെ വിവാഹം കഴിക്കാമെന്ന പ്രതീക്ഷ അവളെ ഉത്സാഹഭരിതയാക്കി. ഒരു കൊല്ലം കഠിനമായി അദ്ധ്വാനിക്കണം. നിലവിലുള്ള ജോലികൂടാതെ ഒരു നേഴ്‌സിങ്ങ്‌ ഹാമില്‍കുടി പാര്‍ട്ട് ടൈംമായി അവള്‍ പണിയെടുത്തു. ചില അവസരങ്ങളില്‍ രാത്രിയും പകലും തുടര്‍ച്ചായി ജോലിചെയ്തു. വീക്കെന്‍റുകളിലെ വിശ്രമസമയങ്ങള്‍ പോലും ധനമുണ്ടാക്കാന്‍ ബലികഴിച്ചു. ഈ അദ്ധ്വാനത്തിനും സഹനത്തിനും അവള്‍ മാധുര്യം കണ്ടെത്തി. പ്രതീക്ഷകള്‍, അവ ഇനി ഒരിക്കലും ചിറകൊടിയാതിരിക്കട്ടെ. മധുരമുള്ള ഒര്‍മ്മകള്‍ അവള്‍ സേഡ്യറുമായി വാട്സ്‌ആപ്പിലൂടെ അനസ്യൂതം പങ്കുവെച്ചുകൊണ്ടിരുന്നു.

പെട്ടന്ന്‌ അപ്രതീക്ഷിതമായി ചിലതൊക്കെ കേട്ടു തുടങ്ങി. ചൈനയിലെ വൂഹാനില്‍ നിന്നും അസ്സാധരണമായ ഒരു ജ്വരം. തലവേദന, പനി, ശര്‍ദ്ദില്‍ തുടര്‍ന്ന്‌ ഗുരുതരമായ ശാസ തടസ്സം! ആരും അതേപ്പറ്റി ആദ്യം ഗൌരവതരമായി ചിന്തിച്ചില്ല. മാറിമാറി വരുന്ന ഫ്ലൂവിന്റെ മറ്റൊരു മുഖമെന്നല്ലാതെ. പക്ഷേ പകര്‍ച്ചവ്യാധി കൊടുങ്കാറ്റുപോലെ ആഞ്ഞുവീശി. പ്രാണവായുവിനു വേണ്ടി കേണ മനുഷ്യജീവിതങ്ങളെ കശക്കി എറിഞ്ഞ ദുര്‍ഭൂതങ്ങളുടെ താണ്ഡവം. ആശുപ്രതികള്‍ നിറഞ്ഞു, ,വെന്‍റിലേറുകള്‍ നിറഞ്ഞു. കുബേരനും, കുചേലനും, നീതിമാനും, ദുഷ്ടനും മരണത്തിന്‌ വിധിക്കപ്പെട്ടു മരണത്തിന്റെ ഒരേ നീതിശാസ്ത്രം. ജനങ്ങള്‍ ഞെട്ടി. ശാസ്ത്രലോകം പകച്ചുനിന്നു. ഇത്‌ എന്തൊരുതരം പകര്‍ച്ചവ്യാധി! ലോകാരഭം മുതലാരംഭിച്ചതാണ് മനുഷ്യനും അതിസൂക്ഷ്മ അണുക്കളുമായുള്ള സന്ധിയില്ലാ സമരം. ശാസ്ര്രം ജയിക്കുമ്പോള്‍ അണുക്കള്‍ തോല്‍ക്കുന്നു. എന്നാല്‍ തോറ്റ അണുക്കള്‍ ഗറില്ലാ യുദ്ധക്കാരെപോലെ ഉറങ്ങിയും ഉണര്‍ന്നും, വിവിധ രുപങ്ങള്‍പുണ്ട്‌ പത്തിവിടര്‍ത്തി വിഷംചീറ്റി പോരാടുന്നു. മാരകമായ വിഷം, മരുന്നുകളെ അതിജീവിക്കുന്ന അത്യുഗ്ര വിഷം! അത്‌ ഇന്ത്യയില്‍ ജന്മനാടായ കേരളത്തിലേക്കും എത്തിയെന്ന വാര്‍ത്തയാണ്‌ സെലീനായെ നടുക്കിയത്‌. അവിടെ മെഡിസിനും മറ്റു സാങ്കേതിക വിദ്യാഭ്യാസത്തിനും പോയിരുന്ന വിദ്യാര്‍ത്ഥികളിലൂടെ. വുഹാനിലെ വെറ്റ്‌മാര്‍ക്കറ്റിലെ വിവിധതരം ഉരകവര്‍ഗ്ഗങ്ങളുടെയും, പക്ഷികളുടെയും മാംസങ്ങളില്‍നിന്നുമാകാം ഈ പ്രത്യേക മാരകാണുവിന്റെ പുറപ്പാട്‌ എന്ന നിഗമനമാണ്‌ ഈ വ്യാധിയുടെ ആധാരമെന്നാണ്‌ വ്യാപകമായി പറയപ്പെടുന്നത്… ങാ,ആര്‍ക്കറിയാം!

ഈ ഭയപ്പാട്‌ സെലീനയുടെ മനസ്സിലും അങ്കലാപ്പുളവാക്കി. എങ്കിലും അവള്‍ ചിന്തച്ചു:-

നിപ്പയെപോലും പിടിച്ചുകെട്ടാന്‍ സ്വന്തം നാടായ കൊച്ചുകേരളത്തിന്‌ കഴിഞ്ഞെങ്കില്‍ ഈ അങ്കലാപ്പുകളെ പിടിച്ചുകെട്ടാന്‍ ശാസ്ത്രത്തിനു കഴിയുകതന്നെയില്ലേ. എന്നാല്‍ പെട്ടന്നൊരു വാക്സിന്‍ ഉണ്ടാകേണ്ടെ. അതു നടക്കുമോ! ഒരോ മാരകരോഗങ്ങള്‍ക്കുമുള്ള വാക്സീനുകള്‍ എത്ര എത്ര വര്‍ഷങ്ങളുടെ അദ്ധ്വാനഫലമാണ്‌.

അപ്പോള്‍ എന്താണ്‌ സംഭവിക്കുക. പകര്‍ച്ചവ്യാധികള്‍ പലതരമല്ലേ. വായുവിലൂടയോ പകരുന്നതായാല്‍ ഞൊടിയിടകൊണ്ട്‌ വ്യാപനമായാല്‍ എന്താകാം സ്ഥിതി! എപ്പോഴും ഈവക ആളിപടരുക താനുള്‍പ്പടെ ജോലി എടുക്കുന്ന ആരോഗ്യമേഖലയില്ലല്ലേ. ഒരു നേഴ്‌സ്‌ മലാഖയാണ്‌, ചിറകുകളില്ലാത്ത ഭൂമിയിലെ മലാഖ എന്ന്‌ വിശേഷിപ്പിക്കാന്‍ എളുപ്പമാണ്‌. സങ്കല്പ്പങ്ങളെ സ്ഫടിക കുപ്പികളിലൊതുക്കി തലോലിക്കുന്ന നേഴ്‌സുമാര്‍. അവര്‍ക്ക്‌ രക്തവും,മാംസവുണ്ട്‌, മൃദുലവികാരളങ്ങളുണ്ട്‌. പിന്നെ എന്തിനീ വേഷമണിഞ്ഞു എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ എന്തുത്തരമാണ്‌ പറയേണ്ടത്‌. ജീവിക്കാന്‍ തിരഞ്ഞെടുത്ത വഴി അവക്ക്‌ മുന്‍വിധിയില്ലല്ലോ!

ദീര്‍ഘനാള്‍ കൂടിയിരുന്ന്‌ സെലീനാ ഒരു വീക്കന്‍റ്‌ അവധിഎടുത്തു. പ്രത്യേകിച്ചൊരു കാരണം പ്രൊഫസര്‍ ക്രതീനചേച്ചിക്ക്‌
എഴുപതു വയസ്സു തികയുന്നു. ഷഷ്ട്യബ്ദൃപൂര്‍ത്തി! വാര്‍ദ്ധ്യകൃത്തിന്‍െറ ആദ്യത്തെ വാതില്‍.അതിലൂടെ കടന്ന്‌ ആയിരം പൂര്‍ണ്ണ ചന്ദ്രോദായം കണ്ട്‌ സപത്തി കഴിഞ്ഞ്‌ നവതിയിലെത്താന്‍ ദീര്‍ഘായുസ്സ്‌ കൊതിക്കുന്ന ഏവരും ആഗ്രഹിക്കുന്നതിലെന്ത്‌ തെറ്റ്‌.പഴയകാലമൊക്കെ പോയില്ലെ.ആരോഗ്യശാസ്ത്രം വളര്‍ന്നിരിക്കുന്നു. ‘ഡയറ്റും എക്സര്‍സെസും’ ജീവിതചര്യയിലേക്ക്‌ കടന്നുവന്നിരിക്കുന്നു. ജിമ്മും നിത്യേനയുള്ള നടപ്പും ആയുസ്സിനെ വലിച്ചു നീട്ടുന്നു.പണ്ടൊന്നും ഇങ്ങനെ ആയിരിക്കില്ലല്ലോ.. പ്രത്യേകിച്ച് നാട്ടില്‍ പെന്‍ഷന്‍ പ്രായം അമ്പത്തഞ്ചി.അതു കഴിഞ്ഞ്‌ അഞ്ചു വര്‍ഷം അടിച്ചുപൊളിച്ചൊരു ജീവതം. അറുപതില്‍ വാര്‍ദ്ധക്യം,പിന്നെ എക്സര്‍സൈസില്ല, ഡയറ്റില്ല,യാത്രയില്ല ചാരുകസേര ശരണം. തുടര്‍ന്ന്‌ രോഗങ്ങളുടെ ഘോഷയാത്ര!,അത്‌ അവസ്സാനിക്കുന്നത്‌ മരണ മുഖത്തേക്ക്‌. ഇത്ര തന്നെ എത്തിയാല്‍ ദീര്‍ഘായുസ്സ്‌ എന്ന പഴയ പ്രമാണം ഇന്ന്‌ പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് വിദേശത്തേക്ക്‌ പുറപ്പെട്ട മലയാളിസമൂഹം. പ്രത്യേക ജന്മദിനം കൊണ്ടാടാന്‍ ഡോക്ടര്‍ മാത്യുവും പ്രൊഫസര്‍ ക്രതീനയും ഒരു നല്ലപാര്‍ട്ടിതന്നെ തരപ്പെടുത്തി. സുഹൃത്തുക്കളൊയ പല വിശിഷ്ടവ്യക്തികളും കടുംബങ്ങളും ക്ഷണിക്കപ്പെട്ടു, കൂട്ടത്തില്‍ സെലീനയും. മുന്തിയതരം റെസ്‌റ്റൊറന്‍റിലെ ഒരു ഹാള്‍ ഒരുക്കി സ്വാദിഷ്ട ഭക്ഷണങ്ങളും, മദ്യങ്ങളും,ര്രഭാഷണങ്ങളും, പൊട്ടിച്ചിരികളും ഹാളില്‍ അരങ്ങേറി.

സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും തേരില്‍ ഒരു ഉല്ലാസയാത്ര പോലെ. വളരെകാലം കൂടിയിരുന്ന്‌ ഉള്ളുതുറന്ന്‌ സന്തോഷം പങ്കുവെക്കാനായതില്‍ സെലീനാ ഉന്മേഷവതിയായി. പലരും പലവിഷയങ്ങളെപ്പറ്റിയും സംസാരിച്ചു. കൂട്ടത്തില്‍
ഗൗരവമുള്ള ആ വിഷയം വീണ്ടും സന്തോഷത്തെ കെടുത്തികളഞ്ഞു. ഡേകടര്‍ മാത്യുവാണ്‌ ആ വിഷയത്തിന്‌ തുടക്കമിട്ടത്‌. അദ്ദേഹം അവിടെ കൂടിയിരുന്ന സഹപ്രവര്‍ത്തകരായ ഡോക്ടേഴസിനോടും,നേഴ്‌സുമാരോടും;മറ്റ്‌ സുഹൃത്തുക്കളോടുമായി പറഞ്ഞു:-

വൂഹാനിലെ പുതിയ മാരകമായ പകര്‍ച്ചവ്യാധി മിലാനിലും ,വെനീസിലും എത്തിയിട്ടുണ്ടെന്ന്‌ കേള്‍ക്കുന്നു.

എന്ത്‌?

മിക്കവരും അത്ഭുതത്തോടും, ഞെട്ടലോടും കൂടി ചോദിച്ചു!

എന്താണ്‌ ആ അഞ്ജാത രോഗത്തിന്റെ പേര്‌?

‘കോവിഡ്‌ പത്തൊമ്പത്‌, എന്നാണ്‌ ലോകാരോഗ്യ സംഘടന അതിനിട്ട പേര്‌.

പകര്‍ച്ചവ്യാധി തന്നയോ?

ഒന്നും പറയാറായിട്ടില്ല,

വായുവിലൂടെ ആകാം വ്യാപനം, അല്ലങ്കില്‍ പിന്നെ ഇവിടെ ഇത്ര വേഗം എത്തുമോ!

കൊടുങ്കറ്റുപോലെ, സുനാമിപോലെ ഞൊടിയിടകൊണ്ട് ഇവിടെയുമെത്തിയോ! പിന്നെ അതൊരു ചര്‍ച്ചയായി

ഒരു ഡോക്ടര്‍ പറഞ്ഞു:-

എന്തുവേഗമാണ്‌ ഇതിന്റെ വ്യാപനം! ഇത്ര കരുതിയില്ല ഇത്തരമൊരു രോഗം ഇനിയും വരുമെന്ന്‌. മാസങ്ങള്‍ക്കു മുമ്പാണ്‌ ഏതോ ഒരു അഞജാതരോഗം വൂഹാനില്‍ പടര്‍ന്ന്‌ കുറേ അധികം മരണപ്പെട്ടു എന്ന്‌ കേട്ടത്‌.അതിനുശേഷം എന്തു സംഭവച്ചുവെന്ന്‌ ഒരെത്തും പിടിയും കിട്ടുന്നില്ല. അത്തരമൊരാപണത്തെ മൂടിവെക്കും പോലെ പിന്നീട്‌ കേട്ടത്. അത്‌ അന്വഷിച്ച്‌ പരസ്യപ്പെടുത്തിയ ചില വൈദ്യശാസ്ത്ര വിദ്ഗരുടെ വാമൂടിക്കെട്ടുംപോലുള്ള വാര്‍ത്തകള്‍ പരന്നു കേട്ടു. എന്താണിതിന്റെയൊക്കെ പിന്നിലുള്ള ദുരുഹത എന്നൊക്കെ ചിന്തിക്കാന്‍ തുടങ്ങിയ മറ്റ്‌ ലോകരാജ്യങ്ങള്‍ ഇന്നും സംശയങ്ങളുടെ നിഴലില്‍ തന്നെയല്ലേ. ചിലതൊക്കെ കേള്‍ക്കുന്നു. എന്തൊക്കെയാണ്‌ വാസ്തവമെന്ന്‌ ആര്‍ക്കറിയാം, വൂഹാനിലെ വെറ്റ്‌ മാര്‍ക്കറ്റിലെ അസാധാരണ ഇനം എക്സോട്ടിക്ക്‌ മാംസങ്ങളില്‍ നിന്നോ അതല്ലാ അതിനു സമീപമുള്ള അതിസൂക്ഷ്മാണു ഗവേഷണ ലാബില്‍ നിന്ന്‌ ചോര്‍ന്ന മാരകമായ പരമാണുവില്‍ നിന്നോ എന്നൊക്കെ!

ഡോക്ടര്‍ മാത്യു പ്രതികരിച്ചു:

ങാ,ആര്‍ക്കറിയാം സത്യാവസ്ത!

എന്നാല്‍ ഇപ്പോള്‍ നാമും അങ്ങനെമൊരു മഹാമാരിയെപ്പറ്റി ചിന്തിക്കുന്നതിനുമുമ്പുതന്നെ അതിവിടെ എത്തിഴിഞ്ഞ്‌ എന്നതാണ്‌ നമ്മെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.

എഴുപതാം പിറന്നാളാഘോഷത്തിനിടെ ഒരു കല്ലുകടിപോലെ ആ വാര്‍ത്ത സെലീനക്കനുഭവപ്പെട്ടു, ഒപ്പം ഭീതിയും. ഭീതി മനുഷ്യസഹജമാണല്ലോ. എത്ര ധൈര്യം അവലബിക്കുന്നവരും ചില സമയങ്ങളില്‍ വീണുപോകും.പ്രതേയകിച്ച്‌ ഒരു നേഴ്‌സ്‌! ജന്മനാട്ടില്‍ ‘നിപ്പ’ ബാധിച്ച്‌ ഹോമിക്കപ്പെട്ട ഒരു നേഴ്‌സിറെ ഭര്‍ത്താവാണ്‌ സേവ്യര്‍. ആ സേവ്യറിന്റെ കദനകഥയിലലിഞ്ഞ്‌ രണ്ടാംഭാരയകാന്‍ കാത്തിരിക്കുകയാണ്‌ ഞാന്‍. എന്റെ ജീവിതവും വഞ്ചിക്കപ്പെട്ട്‌ ഇനി ഒരു വിവാഹജീവിതം വേണ്ട എന്നു നിനച്ചിരിക്കവേ ഉണ്ടായ എന്റെ ജീവിതത്തിന്റെ തിരിച്ചുവരവിലേക്ക്‌ പെട്ടന്ന്‌ വന്ന ഒരു പ്രകാശമാണ്‌ സേവ്യര്‍! ഇപ്പോള്‍ എല്ലാം ശിഥിലമാകുന്ന മട്ടില്‍ എത്തിയിരിക്കുന്നു. പകര്‍ച്ചവ്യാധി എന്നതിലപ്പുറം ഒരു മഹാവ്യാധി പടര്‍ത്തുന്ന ഭീതി
ചില്ലറയായിരിക്കില്ലല്ലോ, പ്രത്യേകിച്ച്‌ ഒരു നേഴ്‌സിന്‌!

ജീവിതം പട്ടുനുല്‍ പാലത്തിലൂടെ അതിസാഹസങ്ങളെ മറികടന്നുപോകുന്ന ഒരു സര്‍ക്കസ്സുകാരിയെപോലെയെന്ന്‌ എന്റെ
തോന്നല്‍. പട്ടുനുല്‍ മൃദുലവമാണ്‌, തുവല്‍ സ്പര്‍ശ്ശംപോലെ. പക്ഷേ അതെപ്പോള്‍ വേണമെങ്കിലും പൊട്ടാം. പൊട്ടിയാലോ ആ വീഴ്ച അതിഭയാനകമാകാം. അഗാധമായ കുഴി. അവക്ക്താഴെ കൂര്‍ത്തമുനകളുള്ള കരിങ്കാല്‍ പാറകള്‍.അങ്ങനെ ഉപമിക്കാനാണ്‌ എനക്ക്‌ തോന്നുന്നത്‌.എങ്കിലും ഞെട്ടിപോകുന്നു.സ്വപ്നങ്ങളൊക്കെ തകര്‍ന്നടിയുയാണോ:! മുമ്പൊരിക്കല്‍ തുടങ്ങിവെച്ച പ്രണയം.അത്‌ കടല്‍തീരത്ത പൂഴിമണ്ണിൽ തീര്‍ത്ത കൊട്ടാരത്തെ തിരകള്‍ തൂത്തെറിഞ്ഞ ലെയായി..വീണ്ടുമൊരു ചില്ലുകൊട്ടാരം മനസ്സില്‍ തീര്‍ത്തു.പക്ഷേ ഇപ്പോള്‍ ഭൂമി കുലക്കം.ഈ കുലക്കത്തില്‍ എന്തുംസംഭവിക്കം.വീണ്ടും പണിതുയര്‍ത്തിയ ചില്ലുകൊട്ടാരം വീണുടഞ്ഞ്‌ ഭസ്മമാകാം.ഉള്ളില്‍ ഭയത്തിന്‍െറയും,നിരാശയുടെയും വേലിയേറ്റവും ഇറക്കവും മാറിമാറി വന്നുകൊണ്ടിരിക്കുന്നു.

സെലീനാ ഓര്‍ത്തു:-

ഒരുപക്ഷേ,പ്രൊഫസര്‍ ക്രതീനാചേച്ചിക്ക്‌ ഈ മഹാമാരിയുടെ വ്യാപനത്തേക്കുറിച്ച്‌ ചിലതൊതൊക്കെ പ്രവചിക്കാന്‍
കഴിഞ്ഞേക്കുമെന്ന്‌. അങ്ങനെ ചിന്തിക്കാന്‍ കാരണമുണ്ട്‌. ഹിസ്‌റ്ററിയില്‍ ഡോകമട്രേറ്റ്‌ എടുത്ത ആളായതുകൊണ്ടുതന്നെ. അടുത്തിരുന്ന പ്രൊഫസര്‍ ക്രതീനായോടുതന്നെ സെലീനാ ചോദിച്ചു:

ചേച്ചി എന്താണ്‌ ഇതേപ്പറ്റി ചിന്തക്കുന്നത്‌!

ഓ,ഇങ്ങനെ എത്ര എത്ത മഹാമാരികളെ മറികടന്നാണ്‌ മനുഷ്യരാശി ഇന്നീ നിലയിലെത്തിയിരിക്കുന്നത്‌.പതിനാലാം നൂറ്റാണ്ടില്‍
പഞ്ഞെത്തിയ ബ്ലാക്‌ ഡെത്തിനെപ്പറ്റി കേട്ടിട്ടില്ലേ!

അധികമൊന്നുമറിയില്ല!,മുമ്പും പലവിധ തീരാവ്യാധികളൊക്കെ ഉണ്ടായിട്ടുണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌.മരുന്ന് ലഭ്യമല്ലാതിരുന്ന ആ കാലത്തെപ്പറ്റിയുള്ള ഭയാനകമായ കഥകള്‍. മലമ്പനിയും,മസുരിയും,ടൈഫോയിഡുപോലയുള്ള രോഗങ്ങളും.പലതരം ആയുര്‍വേദ മരുന്നുകളും,ഒറ്റമുലികളും മാര്രമായിരുന്നല്ലോ അന്നത്തെ പ്രതിവിധികള്‍.അറ്റകൈക്ക്‌ ആഭിചാരവും, മ്രന്തതന്ത്രങ്ങളുമൊക്കെ നടത്തിയിരുന്ന പൂര്‍വ്വീകരുടെ കാലം.

ശരിയാ,നമ്മുടെ ചരിര്തപഠനങ്ങളൊക്കെ അങ്ങനെ തന്നെ.പണ്ടത്തെ കേരള ചിര്രമെങ്ങനെയായിരുന്നു,നാടുവാണിരുന്ന രാജാക്കന്മാരുടെ കടുംബചരിര്രം,അര്രതന്നെ.

എന്നാല്‍ പാശ്ചാത്യര്‍ പണ്ടേ ചരിത്രാന്വേഷികളായിരുന്നു. പ്രതേകിച്ച്‌ ‘ബ്ലാകു ഡത്ത്‌ ആഞ്ഞടിച്ച ഒരു ഇടംതന്നെ ഫ്ലോറൻസ്‌. നമ്മുടെ സാന്താമറിയാ ഹോസ്പിറ്റല്‍ അക്കാലത്തുണ്ടായതാണ “പതിനാലാം നൂറ്റാണ്ടിന്‍െറ മദ്ധ്യത്തിലാണ്‌ ഈ മഹാമാരി യുറേപ്പിലേക്കെത്തിയത്‌. അപ്പോള്‍ മറ്റെവിടെ നിന്നോ പടര്‍ന്നെത്തിയതാണോ ബ്ലാക്‌ ഡത്ത്‌ യൂറോപ്പിലേക്ക്‌!

അതേ,അതേ,വൈറസ്‌ പോലുമല്ലായിരുന്നു.ബാകടീരിയാ പരത്തുന്ന രോഗം. ലോകത്താകമാനം ഇരുനുറു മില്യന്‍ ജീവന്‍ പൊലിഞ്ഞു അതില്‍ യൂറോപ്പില്‍തന്നെ ഇരുപത്തഞ്ചിനും മുപ്പതുമില്യനുമിടക്ക്‌.

ചികിത്സ ഒന്നുമില്ലായിരുന്നോ?

എന്തു ചികിത്സ?

അതൊക്കെ കഴിഞ്ഞ്‌ എത്രയോ കാലം കഴിഞ്ഞാണ്‌ ബാകറ്റീരിയായക്ക്‌ പ്രതിവിധിയുണ്ടാകുന്നത്‌.ലുയി പാസ്റ്റര്‍ എന്ന പ്രശസ്നായ ഭിഷഗ്വരന്റെ കാലത്ത്‌, പെന്‍സിലിന്‍! കണ്ടുപിടിച്ചേപിന്നെ.

അപ്പോള്‍ എങ്ങനെയാണ്‌ ആ മഹാവ്യാധി വിട്ടൊഴിഞ്ഞുപോയത്..

അക്കാലമൊക്കെ ഭീകരമായിരുന്നു. കൂട്ടമരണം. പൊടുന്നനവേ മരണം.കൊട്ടാരം മുതല്‍ കുടില്‍വരെ.അഞങാതമായ രോഗം.കടുത്തപനി ശ്വാസതടസ്സം,കഠിനമായ ചുമ.പേശികളെ വലിച്ചുമുറുക്കുന്ന ശരീരവേദന.നാഡികളില്‍ നീരുവെച്ച്‌ കറുത്ത മുഴകള്‍.മുഴകള്‍ പൊട്ടി വ്രണമായി ബോധമറ്റമറ്റു മരിച്ചു വീഴുന്ന അനേകായിരങ്ങള്‍.ആര്‍ക്കുുമൊന്നുമറിയില്ല.വൈദൃ ശാസ്ത്രം തന്നെ ശൈശവനിലയിലായിരുന്നില്ലേ അന്ന്‌. അന്നത്തെ വൈദ്യന്മാര്‍ അവരുടെ അറിവ്‌ അനുസരിച്ച്‌ രോഗംവന്ന ഇടങ്ങള്‍ മുറിച്ച്‌ രക്തം ഒഴുക്കകളഞ്ഞ്‌ രോഗികളെ രക്ഷിക്കാന്‍ ശ്രമിച്ചിരുതല്ലാതെ അവര്‍ക്കുംഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ടൊക്കെ എന്തു പ്രയോജനം! ചികിത്സയില്ലാത്ത ആ കാലത്തും മനുഷ്യകുലം നിന്നില്ലെ. പക്ഷേ, ചികിത്സയേക്കാളേറെ നടത്തിയ കരുതലുകള്‍കൊണ്ട്‌,അത്തെത്ര ക്രൂരമായിരുന്നെന്നൊ!

അക്കാലങ്ങള്‍ അങ്ങനെയായിരുന്നു.അതുകൊണ്ടുതന്നെ. രോഗങ്ങള്‍ ദൈവംകോപംകൊണ്ട്‌ വരുന്നതെന്നുള്ള വിശ്വാസം. പിശാചുകള്‍,യക്ഷികള്‍ പ്രേതങ്ങള്‍ ഇവയൊക്കെ കൊണ്ടു വരുന്നതെന്നു പോലും വിശ്വസിച്ചിരുന്ന കാലം.യൂറേപ്പിലെ ദൈവവിശ്വാസികളായ സന്യാസ സമൂഹം മഴുവന്‍ ഇളകി. കുരിശും, വിശുദ്ധ രുപങ്ങളും കയ്യിലേന്തി. വിലപിച്ച്‌, പാര്‍ത്ഥനയും
്രായഛിത്തവുമായി.നഗരങ്ങളിലും, ഗ്രാമങ്ങളിലും ജനങ്ങള്‍ വിലാപജാഥകളായി ഒഴുകി.ദൈവകാരുണൃത്തിന്‌.ദൈവം കോപിച്ചിരിക്കന്നു.വീണ്ടും ഒരു ‘സോദോംഗോമോറായോ! പഴയ നിയമത്തില്‍ പാപികളുടെ നഗരത്തില്‍ ആകാശത്തു നിന്ന്‌ ഗന്ധകം തീമഴയായി പെയ്തിറങ്ങിയതുപോലെ. പള്ളിമണികള്‍ മുഴങ്ങി.ഇരുമ്പു ചങ്ങലകള്‍കൊണ്ട്‌ സ്വയംപീഡനം ചെയ്ത
കഷായവസ്രതര്രക്കാരായ സന്യാസികള്‍.അവരുടെ അരികുവെട്ടി മുണ്ഡനംചെയ്ത രസ്സുകളിലും,പുറത്തും,നെഞ്ചിലുമൊക്കെ ഇരുമ്പു ചങ്ങലയുടെ പാടുകള്‍ വീണു.ചങ്ങലകളില്‍ രക്തക്കറകൾ ചിതറിവീണു.കഠിനമായ പാപപരിഹാരം!

ഇറ്റലിയില്‍,സസിലിയിലും, ഫ്ലോറന്‍സിലും,വെനീസിലുമൊക്കെ വിലാപം മുഴങ്ങി. നാടുകളിലും,നഗരങ്ങളിലും നടന്നുപോകുന്ന ജനങ്ങള്‍ മരിച്ചുവീണു.ജനങ്ങള്‍ ഭയന്നു.ബന്ധുക്കള്‍ ഭയന്നു.ഒടുവില്‍ പുരോഹിതരും,സന്യാസിമാരും ഭയന്നോടി. എന്തിന്‌ ഭിഷഗ്വരന്മാര്‍ പോലും.കൊടും അാറ്റിന്‍െറ വേഗതയില്‍ പഠന്നെത്തുന്ന സുനാമിപോലെ.

അപ്പോള്‍ പിന്നെഎങ്ങനെ ഇതിനെ നേരട്ടു!

അതാണ്‌ സെലീനാ,ഞാന്‍ പറഞ്ഞുവരുന്നത്. എല്ലാറ്റിനും ഒരന്ത്യം ഉണ്ടാകണമല്ലേ.ഒടുവിലത്തേത്‌ ക്രുരമായ ഒരു പ്രതിരേധമായിരുന്നു. മനുഷ്യരാശിയുടെ നിലനില്‍പ്പ്‌, അതായിരുന്നു ലക്ഷ്യം.ശേഷിച്ചിരുന്ന രോഗം വന്നവരെയും,വരാന്‍ ലക്ഷണങ്ങള്‍ കാട്ടറിതുടങ്ങിയവരെയും,വലിയ കുഴികള്‍ കുഴിച്ച്‌,അതിലേക്ക്‌ ജീവനോടയും അല്ലാതെയും, ബലമായും, പിടിച്ചും, തള്ളിയിട്ടും എണ്ണ ഒഴിച്ച്‌ തീകത്തിച്ച്‌ കുഴിച്ചുമൂടി!

എതര്രഭീകരം!ക്രുരമായ പ്രതിവിധി!

സെലീനാ കരച്ചിലിന്റെ വക്കോളമെത്തി.

(തുടരും…..)

Print Friendly, PDF & Email

Leave a Comment

More News