മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു ……. ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ ‘ഫ്ലൂ’

പ്രശസ്ത പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു! 2019-20ല്‍ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകമൊട്ടാകെ സൃഷ്ടിച്ച മാറ്റങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ലോകജനതയുടെ ജീവിതചര്യയേയും ശീലങ്ങളേയും കീഴ്‌മേല്‍ മറിച്ച കോവിഡിന്റെ പ്രത്യാഘാതം എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? നാം നേരിട്ടതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളിലൂടെ ഈ നോവല്‍ നമ്മെ കൊണ്ടുപോകും… സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ നോവല്‍ തുടക്കം മുതല്‍ വായിക്കുക…..…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 32): ജോണ്‍ ഇളമത

തടിയില്‍ രൂപകല്‍പന ചെയ്ത പുതിയ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയൂടെ മോഡലുമായി മൈക്കിള്‍ആന്‍ജലോ പോപ്പ്‌ ജൂലിയസ്‌ മൂന്നാമനെ മുഖം കാണിക്കാനെത്തി. തിരുമനസ്സ്‌ മോഡല്‍ വാങ്ങി സസൂക്ഷ്മം വീക്ഷിച്ച്‌ വിലയിരുത്തി ചോദിച്ചു: അപ്പോള്‍ ഇത്‌ ശില്പി അന്റോണിയോ ഡസാങ്ലോ രൂപകല്പന ചെയ്ത മോഡലില്‍ നിന്ന്‌ വ്യത്യസ്മാണല്ലേ! അതേ, തിരുമനസ്സേ, ആ മോഡല്‍ അദ്ദേഹത്തിന്റേതാണ്‌. അതു ചെയ്താല്‍ ദോഷങ്ങളേറെ ഉണ്ടാകാം. ബസിലിക്കയ്ക്ക്‌ തുടക്കമിട്ട മഹാശില്പി ഡോണാറ്റോ ബ്രാം‌ന്റെയുടെ പ്ലാനുകളാണ്‌ എനിക്കേറെയിഷ്ടം. പിന്നെ അതോട്‌ ചേര്‍ന്ന്‌ മദ്ധ്യത്തില്‍ മനോഹരമായ ഒരു ഡോം മുകളിലൊരു താഴികക്കുടവും. അതിനുമേലെ ഒരു കുരിശും. അത്‌ പുതിയ ബസിലിക്കയൂടെ മുഖച്ഛായതന്നെ മാറ്റുമെന്നാണ്‌ എന്റെ പ്രത്യാശ. അത്തരമൊന്നായിരുന്നില്ലേ സാങ്ലോയുടെ പ്ലാനും? ബസിലിക്കായോട്‌ ചേര്‍ന്ന്‌ കിഴക്കേയറ്റത്ത്‌ വലിയ ഒരു ഡോമും, ആ പ്ലാന്‍ താങ്കള്‍ കണ്ടിട്ടില്ലേ? ഉണ്ട്‌. ആ ഭീമാകാരമായ ഡോമും അത്ര വലിയൊരു പ്ലാനും വേണ്ടെന്നാണ്‌ ഞാന്‍ കരുതുന്നത്‌. ആ…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം 31): ജോണ്‍ ഇളമത

പോപ്പ്‌ ജൂലിയസ്‌ മൂന്നാമന്‍ ഒരു മുഖവുരയോടെ പറഞ്ഞുതുടങ്ങി: സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയുടെ കാര്യമാണ്‌ നാം പറഞ്ഞുവരുന്നത്‌. അതിന്റെ ഏറെക്കുറെ ചരിത്രം, സെഞ്ഞ്ചോര്‍ മൈക്കിള്‍ ആന്‍ജലോയ്ക്ക്‌ അറിയാമായിരിക്കണം. പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ കാലത്താണ്‌ അത്‌ ജാഗ്രതയില്‍ പൂതുക്കിപ്പണിയാന്‍ ആരംഭിച്ചത്‌. അന്ന്‌ അതിന്റെ ആശയം സമാധാനത്തിന്റെ ഒരു ക്ഷേത്രം, അത്യന്തം പുതുമയോടെ പണിതുയര്‍ത്തുക എന്നതായിരുന്നല്ലോ. പോപ്പ്‌ ജൂലിയസ്സിന്റെ പ്രധാനശില്പി, ഡോണാറ്റോ ബ്രാമന്റെ സ്‌കെച്ചിട്ട്‌ തുടക്കംകുറിച്ചത്‌ വൃത്താകാരമായ ഒരു കമാനത്തോടെ. എന്നാല്‍ അദ്ദേഹത്തിന്‌ അതു പൂര്‍ത്തിയാക്കാനായില്ല. പിന്നീട്‌ പല പ്രസിദ്ധരായ ശില്പികളും ആ ദൗത്യം ഏറ്റെടുത്തു. റാഫേല്‍, അന്റോണിയോ ഡസാങ്ലോ തുടങ്ങിയവര്‍. എന്നാല്‍ ഇന്നും അത്‌ പണിതീരാതെ കിടക്കുന്നു. മൈക്കിള്‍ ആന്‍ജലോ അതൊന്നേറ്റെടുക്കണം. താങ്കള്‍ക്കു മാത്രമേ അത്‌ രൂപകല്‍പന ചെയ്ത്‌ മനോഹരമാക്കാനാകു. വരും വരാഴികകള്‍ കണ്ട്‌ ആവശ്യമെങ്കില്‍ പുതിയ സ്‌കെച്ചിട്ട്‌ നിര്‍ദ്ദേശങ്ങള്‍ കൊടുത്താല്‍ മതിയാകും. നാം വേണ്‍ത്ര വേതനം നല്‍കാം. മൈക്കിള്‍…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം 30): ജോണ്‍ ഇളമത

അഞ്ചു വര്‍ഷത്തോളമെടുത്തു മൈക്കിള്‍ആന്‍ജലോയ്ക്ക്‌ അന്ത്യവിധി (ലാസ്റ്റ്‌ ജഡ്ജ്മെന്റ്‌ ) പൂര്‍ത്തിയാക്കാന്‍. ആ മഹാശില്പി എഴുപതിലെത്തി, വാര്‍ദ്ധക്യത്തിന്റെ മൂര്‍ദ്ധന്യത്തിലേക്ക്‌. എങ്കിലും പ്രസരിപ്പും ഉണര്‍വ്വും ഉത്തേജനവും ആ പ്രതിഭയെ കൈവെടിഞ്ഞില്ല. ഒരു രണ്ടാംജന്മം കാത്തുകിടക്കും പോലെ. പോപ്പ്‌ പോള്‍ മൂന്നാമന്‍ പുതിയ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്ക ഉദ്ഘാടനം ചെയ്തു. മൈക്കിള്‍ആന്‍ജലോ തീര്‍ത്ത ചിത്രപത്മം മുകള്‍ത്തട്ടിലും അള്‍ത്താരയിലും ദര്‍ശിച്ച്‌, ചിത്രകാരന്മാരും ശില്പികളും സാധാരണക്കാരും അത്ഭുതസ്തംബ്ധരായി. പോള്‍ മൂന്നാമന്‍ അന്ത്യവിധിയുടെ ചിത്രരചനയില്‍ അത്യന്തം സംതൃപ്തനായി. എന്നാല്‍ ചിത്രകാരന്മാരിലും സഭാനേതൃത്വത്തി ലുള്ളവരിലും ഒരു ചെറിയപക്ഷം അസംതൃപ്തരായി. അവര്‍ പരസ്പരം പൊറുപൊറുത്തു, വിശുദ്ധ സ്ഥലത്ത്‌ നഗ്നചിത്രങ്ങള്‍ ദര്‍ശിച്ചതില്‍. ചില ചിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു; ചിത്രരചന നന്നായിരിക്കുന്നു. പക്ഷേ, ഇത്‌ കുളിക്കടവല്ലല്ലോ. ദൈവം വസിക്കുന്ന ആലയമല്ലേ? എങ്കിലും മൈക്കിള്‍ആന്‍ജലോ കുലുങ്ങിയില്ല. അങ്ങനെയൊക്കെ അഭിപ്രയം തട്ടിമൂളിച്ചുകൊണ്ടു വന്നവരോട്‌ ആ മഹാശില്പി ചോദിച്ചു; മനുഷ്യര്‍ നഗ്നരായല്ലേ ജനിക്കുന്നത്‌. അതാണ്‌ പൂര്‍ണ്ണത! പ്രസിദ്ധ…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 29): ജോണ്‍ ഇളമത

മൈക്കിള്‍ആന്‍ജലോ, പോപ്പ്‌ ക്ലെമന്റ്‌ ഏഴാമനുമായി “അന്ത്യവിധി” (ലാസ്റ്റ്‌ ജഡ്ജ്മെന്റ്‌) യുടെ കരാറിലൊപ്പിട്ടശേഷം പണി ആരംഭിക്കാന്‍ ഫ്ളോറന്‍സില്‍നിന്ന്‌ റോമിലെത്തി. തിരുമനസ്സിനെ ദര്‍ശിച്ച്‌ ആശീര്‍വ്വാദവും അനുഗ്രഹവും വാങ്ങി. എന്നാല്‍ പണി ആരംഭിക്കുന്നതിന്‌ രണ്ടുദിനംമുമ്പ്‌ കേട്ട വാര്‍ത്ത മൈക്കിളിനെ കനത്ത ആഘാതത്തിലാഴ്ത്തി. തന്റെ കൂടെ സഹായിയായി എത്തിയ തോമസോ ഡി കാവലിറി എന്ന തന്റെ പ്രിയങ്കരനായ യുവാവില്‍നിന്നാണ്‌ മൈക്കിള്‍ ആ വാര്‍ത്ത ശ്രവിച്ചത്‌. ഒരു ശനിയാഴ്ച രാത്രി വൈകിയിരുന്നു. വത്തിക്കാനിലാകെ കൂട്ടമണികള്‍ മുഴങ്ങി. ഏതോ ഗുരതരമായ ദുഃസൂചനപോലെ ചുളുപ്പന്‍ തണുപ്പ്‌ ചുരുളഴിയാന്‍ തുടങ്ങുന്ന മഞ്ഞുകാലത്തിന്റെ ആരംഭത്തില്‍, തണുത്ത രാത്രിയില്‍ വൈന്‍ ആസ്വദിച്ചിരുന്ന മൈക്കിള്‍ആന്‍ജലോ, സില്‍ബന്തിയും സഹായിയും സന്തതസഹചാരിയുമായ തോമസോയെ പുറത്തേക്കയച്ചു, കാരണം അന്വേഷിച്ചുവരാന്‍. എന്തോ ഒരു വലിയ വിപത്ത്‌ കാറ്റില്‍ മുളിപ്പറക്കുന്നുണ്ടെന്ന ബോദ്ധ്യത്തോടെ മൈക്കിള്‍, വൈനിന്റെ കെട്ടില്‍ നിന്നുണര്‍ന്ന്‌ വേവലാതിയോടെ ഇരുന്നു. വിവരമന്വേഷിച്ച്‌ തിരിച്ചുവന്ന തോമാസോ സകങ്കടപൂര്‍വ്വം അറിയിച്ചു: നമ്മെ, വിട്ടു…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 28): ജോണ്‍ ഇളമത

അറുപത്തേഴു വയസ്സ്‌ പ്രായമായിട്ടും തളരാതെ മറ്റൊരു മഹാദാത്യം ഏറ്റെടുത്ത മൈക്കിള്‍ആന്‍ജലോയുടെ മനസ്സില്‍ മറ്റൊരാശങ്ക കൊള്ളിമീന്‍പോലെ പാഞ്ഞുപോയി. അറുപതുകഴിഞ്ഞവരാരും ഇത്ര കടുത്ത ഉത്തരവാദിത്വം ഏറ്റെടുത്തതായി കേട്ടുകേള്‍വിപോലുമില്ല. എങ്കിലും സാഹസികത മൈക്കിള്‍ആന്‍ജലോയെ ഉന്മേഷവാനാക്കി. തന്റെ ജീവിതത്തില്‍ എത്രയ്രെത പോപ്പുമാര്‍ കടന്നുപോയി. നാല്‍പ്പത്തെട്ട്‌, അമ്പത്‌, അങ്ങേയറ്റം അറുപത്‌ എന്നീ പ്രായങ്ങളില്‍. ഒരു ചെറിയ പനി മതി വാര്‍ദ്ധക്യത്തില്‍ ജീവിതം അവസാനിക്കാന്‍. സെസ്റ്റീന്‍ ചാപ്പലിന്റെ ഉള്ളിലേക്ക്‌ പ്രവേശിച്ചപ്പോള്‍ ഇരുപത്തിരണ്ടില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പു വരച്ച ചിത്രങ്ങള്‍, വൃദ്ധനായ മൈക്കിള്‍ആന്‍ജലോയുടെ നയനങ്ങളില്‍ ആവേശം പടര്‍ത്തി. അന്നു ചെറുപ്പമായിരുന്നു. യൗവനത്തിന്റെ കുതിപ്പ്‌ കുഞ്ചിരോമങ്ങള്‍ ഉളക്കി പായുന്ന ഒരു കുതിരയുടേതുപോലെയും. ഇവയെല്ലാം വരച്ച നിമിഷങ്ങള്‍ അസ്വസ്ഥതയുടേതായിരുന്നു. സൃഷ്ടിയുടെ അസ്വസ്ഥത! ശില്‍പിയില്‍നിന്നും ചിത്രകാരന്റെ വേഷം ആദ്യമല്പം കഠിനമായിരുന്നു. കടുംചായങ്ങളുടെ രൂക്ഷഗന്ധം. കയറിനിന്ന്‌ എത്തിവരയ്ക്കുമ്പോഴുണ്ടാകുന്ന പിടലികഴപ്പ്‌, വേദന. കൈകളുടെയും വിരലുകളുടെയും മരവിപ്പ്‌, എന്നാല്‍ എല്ലാം വരച്ചു തീര്‍ന്നപ്പോള്‍ ആര്‍ത്തലച്ച്‌ ഒഴുകി കടലിന്റെ…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 27)

റാഫേലിന്റെ വേര്‍പാടോടെ ബസിലിക്കയുടെ പണി നിര്‍ത്തിവെച്ചു. ഇനിയും പുതിയ വാസ്തുശില്പിയെ കണ്ടെത്തണം. സിനഡില്‍ തിരക്കിട്ട ചര്‍ച്ച ആരംഭിച്ചു. എന്തുകൊണ്ടും യോഗ്യന്‍ മൈക്കിള്‍ആന്‍ജലോ എന്ന്‌ ഭൂരിപക്ഷം ബിഷപ്പുമാരും അഭിപ്രായപ്പെട്ടു. എന്നാല്‍ പോപ്പ്‌ ലിയോയെ പിന്തുണയ്ക്കുന്ന സ്വന്തക്കാരായ കര്‍ദിനാളന്മാര്‍ മാത്രം ആ തീരുമാനത്തെ അനുകൂലിച്ചില്ല. പോപ്പ്‌ ലിയോയുടെ പ്രമാണങ്ങളെ കാറ്റില്‍ പറത്തുന്ന ഒരുവനെ പ്രധാനശില്പിയായി എടുക്കാന്‍ സാദ്ധ്യമല്ലെന്ന്‌ അവര്‍ ശക്തയായി വാദിച്ചു. മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു: എത്ര പെട്ടെന്നാണ്‌ മെഡിസിയുടെ പുത്രന്‍, ജിയോവാനി എന്ന പോപ്പ്‌ ലിയോ പത്താമന്‍ മാറിമറിഞ്ഞത്‌! അധികാരത്തിലും സുഖലോലുപതയിലും മത്തുപിടിച്ച പോപ്പിന്റെ നിലപാടുകള്‍, സ്വന്തക്കാരായ കര്‍ദിനാളന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ വിധേയമായി മാറിമറിയുന്നു. കത്തോലിക്കാസഭയേയും വിശ്വാസസത്യങ്ങളെയും പോപ്പ്‌ ഭിന്നിപ്പിക്കുന്നതില്‍ മൈക്കിളിന്‌ കുണ്ഠിതം തോന്നി. യൂറോപ്പിലെ ഐകൃംതന്നെ തകര്‍ന്നിരിക്കുന്നു. ഇനിയും എന്തൊക്കെ സംഭവിക്കാം! യൂറോപ്പാകെ ഉണര്‍ന്നിരിക്കുന്നു എന്നാണ്‌ കേള്‍ക്കുന്നത്‌. ഭിന്നിപ്പ്‌ ദുഷ്ക്കരമാണ്‌. അത്‌ വിശ്വാസത്തെ ക്ഷതമേല്‍പ്പിക്കും. നൂറ്റാണ്ടുകളിലൂടെ ഒഴുകിയ വിശ്വാസം അറുപത്തേഴുമുതല്‍…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 26): ജോണ്‍ ഇളമത

തിളങ്ങുന്ന ചെറിയ ക്രിസ്റ്റല്‍ ഗ്ലാസ്സുകളില്‍ കോണിയാക്ക്‌ പകര്‍ന്ന്‌, മൈക്കിള്‍ആന്‍ജലോയ്ക്ക്‌ കൊടുത്ത്‌ വിറ്റോറിയാ അടക്കത്തില്‍ മൊഴിഞ്ഞു: ഈ മദ്യം വൈനേക്കാള്‍ മുന്നാലിരട്ടി വീര്യം ഉള്ളതാണ്‌. വെള്ളം ചേര്‍ക്കാതെ ചെറിയ അളവില്‍ കഴിക്കാമെന്നാണ്‌ ടിറ്റിയാന്‍ പറഞ്ഞിരുന്നത്‌. ഫ്രാന്‍സില്‍ കൊട്ടാരവിരുന്നുകള്‍ക്കേ ഈ മദ്യം സാധാരണ വിളമ്പാറുള്ളു. മൈക്കിള്‍ പ്രതിവചിച്ചു: ടിറ്റിയാന്‍ വളരെ ആഡംബരത്തില്‍ കഴിയുന്ന ചിത്രകാരനാണെന്നാണ്‌പൊതുവേ കേള്‍ക്കുന്നതുതന്നെ. ധാരാളം പ്രശസ്തരായ സുന്ദരികള്‍ പങ്കെടൂക്കുന്ന സഹൃദയവിരുന്നുകള്‍. ടിറ്റിയാന്‍ വീണ്ടും റോമിലേക്ക്‌ വരുന്നുണ്ട്‌, ചിത്ര പ്രദര്‍ശനവുമായി. അതോടൊപ്പം വലിയ ഒരു വിരുന്നൊരുക്കുന്നുണ്ട്‌. ഈയിടെ അയാള്‍ വരച്ച പരിശുദ്ധമറിയമിന്റെ സ്വര്‍ഗ്ഗാരോഹണം സകല ചിത്രകാരന്മാരെയും ഞെട്ടിച്ചിട്ടുണ്ട്‌. പ്രത്യേകതരം ചായയ്ക്കൂട്ടുകള്‍ കടുത്ത നിറങ്ങളുടെ മിശ്രിതം എന്നിവകൊണ്ട്‌ അവ മിഴികളില്‍ കുളിര്‍മഴ പെയ്യിക്കുമെന്നാണ്‌ കേള്‍ക്കുന്നത്‌. ഫ്രാറയിലെ ബസിലിക്കായ്ക്കുവേണ്ടി വരച്ചതാണ്‌, രണ്ടുവര്‍ഷമെടുത്ത്‌. ഓയില്‍പെയിന്റ്‌ എന്ന എണ്ണയില്‍ ചാലിച്ച ചായ മിശ്രിതമാണതിന്റെ സവിശേഷത എന്നാണ്‌ പറച്ചില്‍. എണ്ണയില്‍ ചായങ്ങള്‍ ചേര്‍ത്തപരീക്ഷണം ആരും ഇതുവരെ…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 25): ജോണ്‍ ഇളമത

മൈക്കിള്‍ആന്‍ജലോയുടെ മുമ്പില്‍ കാലം ഒരു കഴുകനെപ്പോലെ പറന്നു. ജീവിതം ഇനിയും എത്രനാള്‍കൂടിയുണ്ട്‌? നിനച്ചിരിക്കാത്ത നേരത്ത്‌ പലതും സംഭവിക്കുന്നു. എങ്കിലും ഇത്രകാലം കരുണാനിധിയായ ദൈവം കാത്തു. ഒരുപക്ഷേ, ദൈവത്തിന്‌ ഒരു പദ്ധതിയുണ്ടാകാം. ജനനം ഒരു നിയോഗമാണ്‌. നിയോഗം പൂര്‍ത്തിയാക്കാനുള്ള ജന്മങ്ങളിലൂടെയാകാം ഒരോ കാലങ്ങളിലും ഒരോരോ ജന്മങ്ങള്‍ നിശ്ചയിച്ച്‌ ദൈവം പ്രതിഭകളാക്കാന്‍ ഒരോരുത്തരെ തിരിഞ്ഞ്‌ ഭൂമിയിലേക്കയയ്ക്കുന്നത്‌. അങ്ങനെ ഒരു ജന്മമായിരിക്കില്ലേ തന്റേതെന്ന്‌ ആരു കണ്ടു! മൈക്കിള്‍, ആ കാലത്തൊക്കെ വിറ്റോറിയ കൊളോണ എന്ന സുന്ദരിയായ കവയിത്രിയുമായി ഏറെ അടുപ്പത്തിലായിരുന്നു. കര്‍ദിനാള്‍ ഡി മെഡിസി, ലിയോ പത്താമനെന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെട്ട സ്ഥാനാരോഹണച്ചടങ്ങില്‍ വെച്ചാണ്‌ അവളെ കണ്ടുമുട്ടിയത്‌. അതും പരിചയപ്പെടുത്തിയത്‌ റാഫേല്‍! റാഫേല്‍ ഇന്നില്ല. ഇന്നോളം ആ പരിചയം നിലനില്‍ക്കുന്നു. അതിലപ്പുറം അവളുമായി വളരെ അടുത്തിരിക്കുന്നു. ഒരു പഴകിയ വീഞ്ഞുപോലെ ലഹരി ഉണര്‍ത്തുന്നതുതന്നെ അവളുടെ സാമീപ്യം. മദ്ധ്യവയസ്ക എങ്കിലും അവള്‍…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 24): ജോണ്‍ ഇളമത

മറ്റൊരു മാറ്റത്തിന്‌ കാലം കാത്തുകിടന്നു. പലതും സംഭവിക്കുന്നത്‌ പ്രതീക്ഷകള്‍ക്കപ്പുറം. പോപ്പ്‌ ലിയോ പത്താമന്‍ അസ്വസ്ഥനായി. മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ വീശുന്നു. എന്തുചെയ്യാനാകും! അപ്രമാദിത്വത്തിന്റെ വെണ്‍ചാമരം ഒടിഞ്ഞുവീഴുന്നു. എവിടെയും ശ്രതുക്കള്‍! എങ്ങനെ ഒതുക്കും? ദിശ മാറി അടിക്കുന്ന കൊടുങ്കാറ്റ്‌! ജര്‍മ്മനിയില്‍ നിന്നാണ്‌ ആ കൊടുങ്കാറ്റ്‌ വീശിയത്‌. വിറ്റന്‍ബര്‍ഗ്ഗ്‌ യൂണിവേഴ്‌സിറ്റിയോടനുബന്ധിച്ച കത്തോലിക്കാ കത്തീഡ്രലിന്റെ പ്രധാന കവാടത്തിലെ കതകില്‍ അക്കമിട്ട തൊണ്ണൂറ്റിയഞ്ച്‌ പ്രതിഷേധ പ്രകടന പത്രിക (95 തെസ്സസ്സ്‌) തൂങ്ങി. മാര്‍ട്ടിന്‍ ലൂഥര്‍ എന്ന സെന്റ്‌ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലെ പുരോഹിതനായിരുന്നു അതിനു പിന്നില്‍. നിയമം, വൈദ്യശാസ്ത്രം, ദൈവശാസ്ത്രം എന്നിവയില്‍ അഗാധപാണ്ഡിത്യം നേടിയ പുരോഹിതനായ പ്രൊഫസ്സര്‍. പോപ്പ്‌ ലിയോ പത്താമന്റെ ചെയ്തികളുടെ രൂക്ഷ വിമര്‍ശനം, അല്ലെങ്കില്‍ അദ്ദേഹം പ്രഖ്യാപനം ചെയ്ത ദണ്ഡവിമോചനത്തിന്റെ പാര്‍ശ്വ ഫലങ്ങള്‍! ശുദ്ധീകരണസ്ഥലത്തിന്‌ വിലയിട്ട്‌ പേപ്പല്‍ ഖജനാവ്‌ കൊഴുപ്പിച്ചതിന്‌, ആ പണം ഉപയോഗിച്ച്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്ക വലുതാക്കി പുതുക്കിപ്പണിയുന്നതിന്റെ…