കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി

കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി എം എൽ പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും പൗരരും മുന്നോട്ടു വരേണ്ടതുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച പവിത്രമായ ദിനമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കലും വിശ്വാസികൾക്ക് പ്രധാനമാണ്. രണ്ടും നഷ്ടപ്പെടാത്ത വിധം സമയ ക്രമീകരണം നടത്താൻ ശ്രദ്ധിക്കുമല്ലോ. ഒരു വോട്ടും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്. പ്രായ-ലിംഗ ഭേദമന്യേ വോട്ട് രേഖപ്പെടുത്താൻ ഏവരും ഉത്സാഹിക്കണം, കാന്തപുരം പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News