ആഗോള യുദ്ധങ്ങൾ കാരണം തടസ്സപ്പെട്ട ഷിപ്പിംഗ് മേഖല, കുതിച്ചുയരുന്ന പലിശ നിരക്കുകൾ… അമേരിക്കൻ സമ്പദ്വ്യവസ്ഥ ഇന്ന് മുൻപെങ്ങുമില്ലാത്തവിധം വലിയൊരു സാമ്പത്തിക മന്ദഗതിയിലൂടെയും അനിശ്ചിതത്വത്തിലൂടെയും കടന്നുപോകുകയാണ്. വൻകിട കോർപ്പറേറ്റുകൾ മുതൽ സാധാരണക്കാരായ പ്രവാസികൾ വരെ ഈ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ അനുഭവിച്ചറിയുന്നു. ഈ വിഷമഘട്ടത്തിൽ, അമേരിക്കയിലെ പ്രവാസി മലയാളി സമൂഹം ഒന്നിച്ചു നിൽക്കേണ്ടതിന്റെയും നമ്മുടെ പ്രിയപ്പെട്ട ചെറുകിട ബിസിനസുകളെ ചേർത്തുപിടിക്കേണ്ടതിന്റെയും ആവശ്യകത മുൻപെന്നത്തേക്കാളും വർധിച്ചിരിക്കുകയാണ്. ചരക്കുനീക്കത്തിനുള്ള ഷിപ്പിംഗ്, ഹാൻഡ്ലിംഗ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെത്തിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വിലവർധനവ് പ്രാദേശിക വിതരണ ശൃംഖലയെയും സാരമായി ബാധിച്ചു. ഇതിനുപുറമെ, ബാങ്ക് പലിശ നിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നത് റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ മേഖലകളെ നിശ്ചലാവസ്ഥയിലാക്കിയിട്ടുണ്ട്. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ കുറഞ്ഞതും വീടുകളുടെ വിൽപ്പന…
Category: ARTICLES
നമ്മുടെ കോളജുകളിലും നഴ്സിംഗ് പഠിക്കാനാകണം: വർഗ്ഗീസ് പ്ലാമ്മൂട്ടിൽ
ലോകത്തെ പരിചരിക്കുന്ന മലയാളി നഴ്സുമാരുടെ പുതിയ തലമുറയ്ക്ക് കേരളം കൂടുതൽ പഠനാവസരങ്ങൾ ഒരുക്കണം ഒരു വലിയ ട്രങ്കു പെട്ടിയിൽ ഏതാനും വസ്ത്രങ്ങളും വീട്ടിൽനിന്നു പൊതിഞ്ഞുകൊടുത്ത ഭക്ഷണവുമായി ആദ്യമായി ദൂരയാത്രയ്ക്കിറങ്ങിയ കേരളത്തിലെ പെൺകുട്ടികളെ എന്റെ തലമുറ മറന്നിട്ടുണ്ടാകില്ല. ബോംബെയിലേക്കും ഡൽഹിയിലേക്കും പാറ്റ്നയിലേക്കും നഴ്സിങ് പഠിക്കാൻ പോയ അവരിൽ പലർക്കും ആ യാത്ര സ്വന്തം ജീവിതം മാത്രമല്ല, ഒരു കുടുംബത്തിന്റെ ഭാവിയും മാറ്റാനുള്ള ശ്രമവുമായിരുന്നു. അപരിചിതമായ ഭാഷയും നഗരവും ആശുപത്രിജീവിതവും നേരിട്ട ആ തലമുറ പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലുമെത്തി. അവര് സഹോദരങ്ങളെ പഠിപ്പിച്ചു. മാതാപിതാക്കളെ സംരക്ഷിച്ചു. വീടുകൾ പണിതു. അടുത്ത തലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുത്തു. കേരളത്തിന്റെ വളർച്ചയെക്കുറിച്ച് പറയുമ്പോൾ ആ സ്ത്രീകളുടെ അധ്വാനവും ഓർക്കണം. ഇന്ന് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന പുതിയ തലമുറ ആ സേവനപാരമ്പര്യം തുടരുന്നു. അവരോടുള്ള ആദരവിൽനിന്നാണ് എന്റെ ചോദ്യം ഉയരുന്നത്. നഴ്സിങ് പഠിക്കാൻ…
വടക്കൻ മലബാറിൽ തെയ്യാട്ടക്കാലം; ബാല്യകാല ഓർമകളിൽ തെയ്യക്കോലങ്ങൾ
വടക്കൻ മലബാറിൽ തെയ്യാട്ടക്കാലം എത്തുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് ചെറുപ്പകാലത്തെ ഓർമകളാണ്. ചെറുപ്പംമുതൽ തെയ്യങ്ങൾ കാണാൻ വേണ്ടി ഞാൻ പല ക്ഷേത്രങ്ങളിലും കാവുകളിലും പോയിട്ടുണ്ട്. തെയ്യാട്ടം നടക്കുന്ന സ്ഥലങ്ങളിൽ എത്താനും വിവിധ തെയ്യക്കോലങ്ങൾ കാണാനും എനിക്ക് വലിയ താൽപ്പര്യമായിരുന്നു. ചെണ്ടയുടെ ശബ്ദം, കാവുകളിലെ തിരക്ക്, തെയ്യം അണിഞ്ഞൊരുങ്ങി മുന്നിലെത്തുന്ന കാഴ്ച, അതു കാണാൻ കാത്തുനിൽക്കുന്ന നാട്ടുകാർ എന്നിവയെല്ലാം മനസ്സിൽ മായാത്ത ഓർമകളായി നിലനിൽക്കുന്നു. തെയ്യം കാണുക എന്നത് ഒരു കലാരൂപം ആസ്വദിക്കുക മാത്രമായിരുന്നില്ല; നമ്മുടെ നാടിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു. വർഷങ്ങൾ കടന്നുപോയെങ്കിലും തെയ്യാട്ടക്കാലം എത്തുമ്പോൾ ആ പഴയ ഓർമകൾ വീണ്ടും മനസ്സിൽ തെളിയുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കാവുകളും ക്ഷേത്രങ്ങളും തറവാടുകളും തെയ്യാട്ടക്കാലത്ത് സജീവമാകുന്നു. തുലാമാസത്തോടെ ആരംഭിക്കുന്ന തെയ്യക്കാലം വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ അനുഷ്ഠാനങ്ങളോടെ തുടരുന്നു. തെയ്യം കെട്ടുന്ന കലാകാരന്മാരുടെ വേഷവിധാനങ്ങളും…
യൂറോപ്പിലെ സാംസ്കാരിക മരണം ആയുസ്സെടുക്കുമോ?: കാരൂർ സോമൻ (ചാരുംമൂടൻ)
ചരിത്രത്തിന് ജനകീയ മുഖങ്ങൾ പലതാണ്. ലോക ചരിത്രം ഫ്രഞ്ചു് ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ജനാധിപത്യ സംസ്കാരത്തിന്റെ. പ്രണയാലിംഗന നഗരത്തെ, മനുഷ്യാവകാശങ്ങളുടെ ഈറ്റില്ലമായ ഫ്രാൻസ് കത്തിയമരുന്നത് കാണുമ്പോൾ കലാ സാഹിത്യ പ്രേമികളുടെ മനസ്സിൽ വരുന്ന ഏറ്റവും ദീപ്തമായ ചില ചാരുതകളും ദുഃഖവുമുണ്ട്. ലോകത്തിന്റെ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ഫ്രാൻസിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാനങ്ങളുണ്ട്. രാജഭരണ വന്യതയുടെ മൂടുപടമണിഞ്ഞവരിൽ നിന്ന് പ്രകാശത്തിന്റെ നഗരമാക്കി മാറ്റിയ പാരീസ്, ഈഫൽ ടവർ, സെൻ നദി, മൊണാലിസ, ഡിസ്നിലാൻറെ, കന്യാമറിയം പ്രത്യക്ഷപ്പെട്ട ലൂർദ് ദേവാലയം, വേഴ്സെയിൽസ് കൊട്ടാരം, നോത്രദാം ദേവാലയം, ലോകം കണ്ട പ്രതിഭാശാലികളായ വോൾട്ടയർ, സാർത്ര്, വിക്ടർ ഹ്യൂഗോ, ബാലസാക്, ഇവരുറങ്ങുന്ന പന്തിയോൺ, ഡാവിഞ്ചി, മൈക്കലാഞ്ജലോ, റാഫേൽ, പിക്കാസോ, തുടങ്ങി പലതും എന്റെ യാത്രാവിവരണം ‘കണ്ണിന് കുളിരായി’ (പ്രഭാത് ബുക്ക്സ്-ആമസോൺ) എഴുതിയിട്ടുണ്ട്. പാരീസിലെ മനം കവരുന്ന കാഴ്ചകൾ കണ്ണിന് കനലായി കാണാമറയത്താകുമോ ?…
നാനായുടെ കാത്തിരിപ്പ് : വി. രാജേഷ് മോഹന് റാവു
നാനായുടെയും ബേബിയുടെയും ലോകം അവരുടെ മകനായിരുന്നു. അവന്റെ സന്തോഷത്തിനുവേണ്ടി അവർ പലതും വേണ്ടെന്നുവെച്ചു. മകന് നല്ലൊരു ഭാവിയുണ്ടാകണം എന്നതായിരുന്നു നാനായുടെ ആഗ്രഹം. അവൻ വിശന്നിരിക്കരുത്, വിഷമിക്കരുത്, ഒറ്റപ്പെടരുത് എന്നതായിരുന്നു ബേബിയുടെ പ്രാർത്ഥന. മകൻ വളർന്നു. പഠിച്ചു, ജോലിനേടി, സ്വന്തം ജീവിതം കെട്ടിപ്പടുത്തു. മാതാപിതാക്കളെ അവൻ സ്നേഹിച്ചിരുന്നു. പക്ഷേ, ആ സ്നേഹം പ്രകടിപ്പിക്കാൻ സമയം കണ്ടെത്തുന്നതിൽ അവൻ പതുക്കെ പിന്നിലായി. അമ്മ വിളിക്കുമ്പോൾ, “കുറച്ച് തിരക്കിലാണ് അമ്മേ, പിന്നെ വിളിക്കാം,” എന്ന് പറയും. അച്ഛൻ വിളിച്ചാൽ വിശേഷങ്ങൾ വേഗത്തിൽ ചോദിച്ചറിഞ്ഞ് ഫോൺ വെക്കും. വിളിക്കണമെന്ന് കരുതിയ പല രാത്രികളിലും ക്ഷീണം അവനെ ഉറക്കത്തിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം അതേക്കുറിച്ച് ഓർത്തില്ല. അവന്റെ തിരക്കുകൾക്കിടയിൽ നാനായും ബേബിയും തങ്ങളുടെ കാത്തിരിപ്പുകൾ ചെറുതാക്കി. മകൻ വിളിക്കാത്തതിനെക്കുറിച്ച് അവർ പരസ്പരം പരാതിപ്പെട്ടില്ല. വിളിച്ചാൽ സന്തോഷത്തോടെ സംസാരിച്ചു. വിളിക്കാത്ത ദിവസങ്ങളിൽ അവന് സുഖമാണെന്ന് കരുതി…
വിവേക് രാമസ്വാമി: രാഷ്ട്രീയ വിജയത്തിനുവേണ്ടി മനുഷ്യത്വവും മാന്യതയും ബലികഴിക്കരുത് (അഭിപ്രായ ലേഖനം): വർഗീസ് പ്ലാമൂട്ടിൽ
*കേരളത്തിൽനിന്നുള്ള ഒരു അമേരിക്കൻ കുടിയേറ്റക്കാരന്റെ അഭിമാനവും നിരാശയും പ്രതീക്ഷയും അമേരിക്കയിലേക്ക് കുടിയേറിയ ഒരു മലയാളി എന്ന നിലയിൽ, നമ്മുടെ നാട്ടിൽനിന്ന് ഈ രാജ്യത്തെത്തിയവരും അവരുടെ മക്കളും കൈവരിക്കുന്ന നേട്ടങ്ങൾ എനിക്ക് എന്നും അഭിമാനകരമാണ്. അവസരങ്ങളുടെ ഈ നാട്ടിൽ കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും ഉയരങ്ങൾ കീഴടക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും വിജയത്തിൽ നമ്മുടെ സമൂഹത്തിനും സന്തോഷിക്കാൻ കാരണമുണ്ട്. അത്തരത്തിൽ അഭിമാനത്തോടെ നോക്കിക്കണ്ടിട്ടുള്ള ഒരു യുവാവാണ് വിവേക് രാമസ്വാമി. കേരളത്തിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനായ വിവേക്, സംരംഭകനായും പൊതുരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായും വളർന്നുവന്ന വ്യക്തിയാണ്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനായി മത്സരിച്ച അദ്ദേഹം ഇന്ന് ഒഹായോ സംസ്ഥാനത്തിന്റെ ഗവർണർ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. ഒരു മലയാളി കുടിയേറ്റക്കാരനെ സംബന്ധിച്ചിടത്തോളം ഇത് ചെറിയ കാര്യമല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് എല്ലാവരും യോജിക്കണമെന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാനും അതിൽ അഭിമാനിക്കാനും രാഷ്ട്രീയമായ…
യാദൃശ്ചികതകളുടെ യാഥാർത്ഥ്യങ്ങൾ? (ലേഖനം): ജയൻ വർഗീസ്
അന്തരിച്ച ശാസ്ത്ര പ്രതിഭയായ ബഹുമാന്യനായ സ്റ്റീഫൻ ഹോക്കിംഗ്സ് പറയുന്നത് ബിഗ്ബാംഗ് സംഭവിച്ചത് മൂന്നു കാര്യങ്ങൾ മൂലമാണെന്നാണ്. ദ്രവ്യവും ഊർജ്ജവും സമയവും ആയിരുന്നു ആ മൂന്നു കാര്യങ്ങൾ. ഒരു ചായ ഉണ്ടാക്കുന്നത് പോലെയാണ് അതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. തേയിലയും, പാലും, ചൂടു വെള്ളവും കൂടിച്ചേരുമ്പോൾ ചായ ഉണ്ടാവുന്നു എന്നത് പോലെ പ്രകൃതി നിയമങ്ങൾക്ക് അനുസരിച്ചു മാത്രമാണ് ഇതെല്ലാം സംഭവിച്ചത് എന്നതിനാൽ ഇവിടെ ഒരു ദൈവത്തിന് സാധ്യത ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ബിഗ്ബാംഗ് എന്ന കാര്യം സംഭവിച്ചത് ഇത്തരത്തിൽ ആണെന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചാൽത്തന്നെയും പ്രപഞ്ച കാരണം ബിഗ്ബാംഗ് ആയിരുന്നുവോ എന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട്.. കാരണം, സിങ്കുലാരിറ്റി എന്ന വിശദീകരിക്കാനാവാത്തതും, ഏകതയിൽ ഘടിപ്പിക്കപ്പെട്ടിരുന്നതുമായ ഒരു പ്രതിഭാസം ബിഗ്ബാംഗ് സംഭവിച്ച ഇടത്തിൽ മുൻപേയുണ്ട്. മഹാ വികാസത്തിന് വേദികയാകാൻ സുസജ്ജമായ ഒരു സ്പേസും നിലവിൽ ഉണ്ട്. സ്പേസ് എന്നത് കോസ്മിക് രശ്മികളുടെ…
ഓൺലൈൻ മാധ്യമങ്ങളുടെ വളർച്ചയും അച്ചടി മാധ്യമങ്ങളുടെ മാറുന്ന ഭാവിയും: വി. രാജേഷ് മോഹൻ റാവു
ഒരു കാലത്ത് പത്രവായന മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. രാവിലെ ചായയ്ക്കൊപ്പം പത്രം വായിച്ച് പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വാർത്തകൾ അറിയുന്നത് പലരുടെയും പതിവായിരുന്നു. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും ജനാധിപത്യബോധം വളർത്തുന്നതിലും സാഹിത്യത്തെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിലും അച്ചടി മാധ്യമങ്ങൾ നിർണായക പങ്കുവഹിച്ചു. എന്നാൽ ഇന്റർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും വ്യാപനം വാർത്തകൾ അറിയുന്ന രീതിയിൽ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് വാർത്തകൾക്കായി അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടതില്ല. ഓൺലൈൻ വാർത്താ പോർട്ടലുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും സംഭവങ്ങൾ തത്സമയം അറിയാൻ കഴിയും. ചിത്രങ്ങൾ, വീഡിയോകൾ, വിശദീകരണങ്ങൾ എന്നിവയ്ക്കൊപ്പം വായനക്കാരുടെ പ്രതികരണങ്ങളും ഉടനടി ലഭിക്കുന്നു. കുറഞ്ഞ ചെലവിൽ ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്താൻ കഴിയുന്നതും ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളുടെ പ്രധാന നേട്ടമാണ്. മലയാളം, കൊങ്കണി തുടങ്ങിയ ഭാഷകളിലെ എഴുത്തുകാർക്കും പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും സ്വന്തം രചനകൾ വിശാലമായ വായനാസമൂഹത്തിലെത്തിക്കാൻ ഓൺലൈൻ മാധ്യമങ്ങൾ പുതിയ അവസരങ്ങൾ…
സ്റ്റൈല് സ്റ്റൈല് താൻ: സുനിൽ വല്ലാത്തറ, ഫ്ലോറിഡ
കർണാടകയിലെ ഒരു ബസിൽ കണ്ടക്ടർ ആയി ജോലി ചെയ്യുമ്പോൾ യാത്രക്കാർക്ക് ഒരു പ്രത്യേക സ്റ്റൈലിൽ ടിക്കറ്റ് കൊടുക്കുകയും വേറൊരു സ്റ്റൈലിൽ പണം വാങ്ങി ബാഗിൽ ഇടുകയും ചെയ്തിരുന്ന ഒരു ചെറുപ്പക്കാരനെ ആ ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന സിനിമ മേഖലയുമായി ബന്ധമുള്ള ആൾ ശ്രെദ്ധിക്കുകയും ഫോളോ ചെയ്യുകയും ചെയ്തു. ബസ് സ്റ്റാൻഡിലെ ഒഴിവു സമയങ്ങളിൽ സിഗരറ്റ് കറക്കി അന്തരീക്ഷത്തിലേക്കു എറിഞ്ഞു ചുണ്ടിൽ വരുത്തി തീ കൊളുത്തിയ ആ ചെറുപ്പക്കാരൻ ആയ കണ്ടക്ടർ ആയിരുന്നു പിന്നീട് സിനിമയിൽ എത്തി തമിഴ് സിനിമയുടെ താര രാജാവായി മാറിയ സ്റ്റൈൽ മന്നൻ സാക്ഷാൽ രജിനികാന്ത് രജിനിയുടെ സിനിമയിലെ തുടക്കം ഒട്ടും ഈസി ആയിരുന്നില്ല. തമിഴ് സിനിമയിലെ മുടിചൂടാ മന്നന്മാർ ആയിരുന്ന എം ജി ആർ ഉം ശിവാജി ഗണേശനും കത്തി നിൽക്കുന്ന സമയത്താണ് എഴുപതുകളുടെ മധ്യേ രജനി സിനിമയിൽ എത്തിയത് തമിഴ്…
‘വയോജനങ്ങളുടെ ഏകാന്തത’; നമ്മെ കൈപിടിച്ചുയർത്തിയവരെ മറക്കരുത്: വി രാജേഷ് മോഹൻ റാവു
കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സാമൂഹിക പുരോഗതിയിലും ഏറെ മുന്നിലാണ്. എന്നാൽ ഈ പുരോഗതിക്കിടയിലും ഗൗരവത്തോടെ കാണേണ്ട ഒരു പ്രശ്നമാണ് വയോജനങ്ങളുടെ ഏകാന്തത. മക്കളും കൊച്ചുമക്കളും അടുത്തുണ്ടായിട്ടും സംസാരിക്കാൻ ആളില്ലാതെ വിഷമിക്കുന്ന നിരവധി വയോധികരുണ്ട്. പ്രായം കൂടുമ്പോൾ ശാരീരികമായ അവശതകൾക്കൊപ്പം മാനസികമായ പിന്തുണയും സ്നേഹവും പരിഗണനയും അവർക്ക് ആവശ്യമാണ്. വീടിനുള്ളിൽ സുരക്ഷിതരായി കഴിയുന്നതുകൊണ്ടു മാത്രം അവരുടെ ഏകാന്തത ഇല്ലാതാകുന്നില്ല; അവരെ കേൾക്കാനും മനസ്സിലാക്കാനും സ്നേഹത്തോടെ ചേർത്തുനിർത്താനും ആളുകൾ വേണം. നമ്മെ വളർത്തി വലുതാക്കാനും നല്ല ജീവിതം നൽകാനും മാതാപിതാക്കളും മുതിർന്നവരും സഹിച്ച ത്യാഗങ്ങൾ മറക്കാനാവില്ല. അച്ഛനെയും അച്ഛമ്മയെയും അമ്മൂമ്മയെയും ഏറെ സ്നേഹിക്കുകയും അവർ നൽകിയ കരുതലും സ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഓർമ്മകൾ ജീവിതത്തിൽ വലിയ സ്ഥാനമാണ് വഹിക്കുന്നത്. മാതാപിതാക്കളും അതേ സ്നേഹത്തോടെയും കരുതലോടെയുമാണ് മക്കളെ വളർത്തുന്നത്. മുതിർന്നവരുടെ സ്നേഹവും കരുതലും അനുഭവിച്ചവർക്ക് അവരുടെ ജീവിതസായാഹ്നത്തിൽ അവർക്കൊപ്പം നിൽക്കേണ്ടതിന്റെ…
