മലയാള സാഹിത്യ സംസ്‌കാരത്തെ നിർമ്മത്സരബുദ്ധിയോടെ പരിശോധിച്ചാൽ ഇന്ന് നമ്മൾ എത്തി നിൽക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യകളിലാണ്. ഏത് രംഗത്തെപോലെ ഭാഷയെയും പരിപോഷിപ്പിക്കുവാൻ എല്ലാം സാമഗ്രികളും അവർ പ്രധാനം ചെയ്യുന്നു. ഭാവനാസമ്പന്നരായ പ്രതിഭകൾ ആശയപൗഷകല്യം കൊണ്ട് സംഭാവ്യങ്ങളാക്കുന്ന യഥാർഥ ജീവിതത്തെ അനശ്വരമാക്കിയ ഭാഷയിൽ ഇന്ന് കല്ലും പതിരും തിരിച്ചറിയാൻ സാധിക്കുന്നില്ല. ആധുനിക സാങ്കേതിക സാധ്യതകളെ അങ്ങേയറ്റം പ്രയോജനപ്പെടുത്തേണ്ട തുണ്ട്. ഇതിൽ നിന്ന് ഉരുത്തിരിയുന്ന ഒരു ചോദ്യമുണ്ട്. കാളിദാസൻ ശകുന്തളക്ക് ജന്മം നല്കി യതുപോലെ വായനക്കാരുടെ പ്രതീക്ഷകൾക്കൊപ്പമുയരാൻ യാന്ത്രികമായി ഉല്പാദിപ്പിക്കുന്ന എഴുത്തുകൾക്ക് സർഗാത്മകമായി എത്രമാത്രം കാവ്യകലയുടെ ചാരുത കണ്ടെത്താൻ സാധിക്കും? ആശയപരമായി നിലവാരമില്ലാത്ത അവാർഡുകൾ വാങ്ങുന്നവർക്ക് സാധിക്കുന്നുണ്ടോ? യഥാർത്ഥ സാഹിത്യ സൃഷ്ടികൾ ജീവിത സ്പർശിയായിരിക്കണമെന്നത് തർക്കമുള്ള കാര്യമല്ല. യാഥാർഥ്യങ്ങളെ ആത്മവത്തമാക്കുന്ന മഹത്തരമായ സാഹിത്യ സൃഷ്ടികളെ ആദ രിക്കുന്നതും തെറ്റല്ല. ഇന്നത്തെ കമ്പോള സംസ്‌കാരത്തെപറ്റി, എഴുത്തുകാർ അവരുടെ അന്തസ്സ് കെടുത്തുന്നതിനെപ്പറ്റി…
Category: ARTICLES
“ധീരാ….വീരാ…..ഒന്നടങ്ങ്!” (നര്‍മ്മ ലേഖനം): രാജു മൈലപ്ര
“എന്റെ നാരായണാ… മദ്യവിമുക്തമായ കിനാശേരി; അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം. അതു വല്ലോം ഇവനറിയാമോ?” ‘മനസ്സിനക്കരെ’ എന്ന സിനിമയില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗ് ഇപ്പോള്‍ ഓര്‍ക്കുവാന്‍ കാരണമുണ്ട് ‘മദ്യവിമുക്തമായ ഒരു കേരളം’ സ്വപ്‌നം കണ്ടുകൊണ്ട് ഒരു അഭിനവ ഗാന്ധി ഇറങ്ങിയിട്ടുണ്ട് – സാക്ഷാല്‍ സുധീരന്‍. “ധീരാ….വീരാ….വി.എം. സുധീരാ…. ധീരതയോടെ നയിച്ചോളൂ ലക്ഷം….ലക്ഷം….പിന്നാലെ……” എന്റെ യൗവന കാലത്ത് കേരളത്തിലെ കലാലയങ്ങളില്‍ മുഴങ്ങി കേട്ട ഒരു മുദ്രാവാക്യമായിരുന്നു അത്. സഖാവ് പിണറായി വിജയന്‍ ഭരിച്ച പത്തു വര്‍ഷക്കാലം, വായില്‍ പഴം തിരുകി നടക്കുകയായിരുന്ന ധീരനായ ഈ വീരന്‍. ‘കമാ’ന്നൊരു അക്ഷരം മിണ്ടാന്‍ അന്ന് അങ്ങേര്‍ക്ക് ധൈര്യമില്ലായിരുന്നു. വല്ലതും എതിര്‍ത്ത് പറഞ്ഞിരുന്നെങ്കില്‍ വിവരമറിഞ്ഞേനേ! ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഇല്ലാതാക്കിയതും ഇങ്ങേരുടെ ‘മദ്യനയം’ ആയിരുന്നു. പാവം കുഞ്ഞൂഞ്ഞിനെ ഇയാള്‍ നിലം തൊടീച്ചില്ല. കോണ്‍ഗ്രസിലെ രണ്ട് കപട ആദര്‍ശവാദികളാണ് അറയ്ക്കല്‍ ആന്റണിയും, ആലപ്പുഴ സൂധീരനും.…
ജൂൺ 25-ലെ ഇരുണ്ട സത്യം…: അറസ്റ്റുകൾ, സെൻസർഷിപ്പ്, ഭരണഘടനയ്ക്കു മേലുള്ള രാഷ്ട്രീയ സമ്മർദ്ദം
1975 ജൂൺ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ ഇരുണ്ടതും ഏറ്റവും വിവാദപരവുമായ അദ്ധ്യായങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെത്തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടയിലാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. 1975 ജൂണ്‍ 25 ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടുകളിൽ ഒന്നായി രേഖപ്പെടുത്തിയിരിക്കുന്നു. അന്നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പെട്ടെന്ന് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു, പ്രതിഷേധങ്ങൾക്കെതിരെ സംസാരിച്ച മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഒരു സുപ്രധാനവും വിവാദപരവുമായ അദ്ധ്യായമാണ് ജൂണ്‍ 25. ഈ കാലയളവിൽ, ശ്രീമതി ഗാന്ധിക്ക് ഇഷ്ടപ്പെടാത്ത ഭരണഘടനയിലെ ഒരു വ്യവസ്ഥ റദ്ദാക്കപ്പെട്ടു. ആ ദിവസം ഒരിക്കൽ കൂടി ഓർമ്മിക്കേണ്ട ദിവസമാണ് ഇന്ന്, അതായത് ജൂണ്‍ 25. 1975 ജൂൺ 12 ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിക്കെതിരെ വിധി പ്രസ്താവിച്ചതോടെയാണ് 1975…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു: ജയശങ്കര്‍ പിള്ള
“ജാതിയിൽ നിന്ന് മനുഷ്യനിലേക്ക്, അന്ധകാരത്തിൽ നിന്ന് അറിവിലേക്ക് കേരളത്തെ നയിച്ച യുഗപുരുഷൻ” ഭാരതത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ചില വ്യക്തിത്വങ്ങൾ കാലത്തെയും ദേശത്തെയും,ഭാഷയെയും അതിജീവിച്ച് ശാശ്വതമായ പ്രചോദനമായി മാറിയിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അത്തരത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന മഹാനാണ് ശ്രീ നാരായണ ഗുരു. ഒരു സന്യാസി, ദാർശനികൻ, കവി, സാമൂഹിക പരിഷ്കർത്താവ്, മനുഷ്യസ്നേഹി, വിദ്യാഭ്യാസ പ്രചാരകൻ, സാമ്പത്തിക ഉപദേഷ്ടാവ്, ആത്മീയ ഗുരു, ആയുർവേദ വൈദ്യൻ, സംസ്‌കൃത പണ്ഡിതൻ, – ഈ വിശേഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ മഹത്വത്തിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ്. കേരളം ജാതിവ്യവസ്ഥയുടെ ഇരുണ്ട നിഴലിൽ കഴിയുകയായിരുന്ന കാലഘട്ടത്തിലാണ് ഗുരുവിന്റെ അവതാരം. ജനനംകൊണ്ട് മനുഷ്യന്റെ മഹത്വം നിർണയിക്കപ്പെടുന്ന ഒരു സമൂഹത്തിൽ, നിറം കൊണ്ട് അതിരുകൾ തീർക്കുന്ന സമൂഹത്തിൽ, മതവും,ജാതിയും കൊണ്ട് പാർശ്വവത്കരിയ്ക്കപ്പെടുന്ന സമൂഹത്തിൽ മനുഷ്യനാണ്, മനുഷ്യൻ മാത്രമാണ് ഏറ്റവും വലിയ മൂല്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതായിരുന്നു…
സിസ്റ്റര്‍ ജസ്റ്റിന മാത്യു ആര്‍ലിംഗ്ടന്‍ ആശുപത്രിയില്‍ എന്‍ക്യാപ്പ് ലെവല്‍ 6 അംഗികാരം നേടിയ ആദ്യ നഴ്സ്
ഡാളസ് : സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ അംഗമായ സിസ്റ്റര്‍ ജസ്റ്റിന മാത്യു സി.എസ്.ജെ. സേവന മികവിന്റെ പരമോന്നത അംഗീകാരമായ എന്‍ക്യാപ്പ് 2026 (നഴ്‌സിംഗ് കരിയര്‍ അഡ്വവാന്‍സ്‌മെന്റ് പ്രോഗ്രാം) ലെവല്‍ 6 നേടുന്ന ആദ്യ നഴ്‌സ് ആയി. ഇന്ത്യന്‍ സന്യാസിനിയുടെ അഭിമാന നേട്ടം, വിശ്വാസത്തിനും കരുണാപൂര്‍ണമായ സേവനത്തിനും നഴ്സിംഗ് മികവിനും സമര്‍പ്പിതമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. 2007 ല്‍ നഴ്‌സിംഗ് സേവനം ആരംഭിച്ചതുമുതല്‍ അമ്മമാരുടേയും നവജാത ശിശുക്കളുടേയും കുടുംബങ്ങളുടേയും സമഗ്ര പരിചരണത്തിനായി അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു വരുന്നു. നഴ്സിംഗ് രംഗത്തെ തുടര്‍ച്ചയായ പഠനത്തിനും പ്രൊഫഷണല്‍ മികവിനും പ്രാധാന്യം നല്‍കിയ സിസ്റ്റര്‍ ജസ്റ്റിന മാത്യു 2026 ല്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ നഴ്‌സിംഗ് ബിരുദവും പീഡീയാട്രിക്ക് നഴ്‌സ് പ്രാക്ടീഷണര്‍ യോഗ്യതയും നേടി. കൂടാതെ, മെറ്റേര്‍ണല്‍ ന്യൂബോ നഴ്സിംഗ് സര്‍ട്ടിഫിക്കേഷനും, ലാക്‌ടേഷന്‍…
അമേരിക്കയിലെ നീണ്ട വേനലവധി: കുട്ടികളുടെ സ്വാതന്ത്ര്യമോ, മാതാപിതാക്കളുടെ ആശങ്കയോ? (ഭാഗം1): പിന്റോ കണ്ണംപള്ളി
അമേരിക്കയിൽ ജൂൺ മാസം ആരംഭിക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വേനലവധിയിലേക്ക് കടക്കുന്നു. പല സംസ്ഥാനങ്ങളിലെയും സ്കൂളുകൾ മെയ് അവസാനവാരമോ ജൂൺ ആദ്യവാരമോ അടയ്ക്കുകയും ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ മാത്രമാണ് വീണ്ടും തുറക്കുകയും ചെയ്യുന്നത്. അതായത് ഏകദേശം 75 മുതൽ 100 ദിവസം വരെ നീളുന്ന ഒരു ദീർഘ അവധിക്കാലം. പല സ്കൂൾ ജില്ലകളിലും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ വാക്സിനേഷനുകൾ, ആരോഗ്യരേഖകൾ, മെഡിക്കൽ പരിശോധനകൾ എന്നിവ പുതുക്കി സമർപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വേനലവധി കുട്ടികൾക്ക് വിശ്രമത്തിന്റെയും കുടുംബങ്ങൾക്ക് ആസൂത്രണത്തിന്റെയും കാലമായി മാറുന്നു. ന്യൂജേഴ്‌സി, ന്യൂയോർക്ക്, മേരിലാൻഡ്, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണയായി ജൂൺ മധ്യത്തിലോ അവസാനത്തിലോ സ്കൂളുകൾ അടയ്ക്കുമ്പോൾ ടെക്സസ്, ജോർജിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ മെയ് അവസാനത്തോടെ തന്നെ അവധി ആരംഭിക്കാറുണ്ട്. ചില പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഓഗസ്റ്റ് ആദ്യവാരം…
നമ്മുടെ മരണം അടുത്തിരിക്കുന്നു എന്നതിന്റെ സിഗ്നലുകൾ ശരീരവും മനസ്സും നല്‍കുന്നു: ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി പഠനം
മരണം മനുഷ്യനു ഭീതി ഉണ്ടക്കുന്ന ഒന്നാണ്. കാലങ്ങളായി സാമ്പാധിച്ച സ്വത്തു വകകളും, മനുഷ്യ ബന്ധങ്ങളെയും ഒരു നിമിഷത്തിൽ വിട്ടെറിഞ്ഞു പോകുക നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. നമ്മുടെ മരണം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ, എന്നാൽ ശാസ്ത്രം പറയുന്നത് മരണത്തിനു ഏഴു ദിവസം മുൻപ് സിഗ്നൽ കിട്ടുമെന്നാണ്. ശരീരവും മനസ്സും പലേ സിന്ഗ്നലും നമ്മെ കാട്ടിത്തരും. നൂറ്റാണ്ടുകളായി ആളുകളുടെ ചോദ്യത്തിനുഉത്തരം ശാസ്ത്രവുമായി ബന്ധിപ്പിക്കാറുണ്ട്. ശാസ്ത്രം ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പഠനങ്ങള്‍ നടത്തിവരികയാണ്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍,സ്വന്തം മരണം അനുഭവിച്ച ഒരു രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നുണ്ട്. മരിക്കുന്നതിന് മുന്‍പ് ചില ആളുകള്‍ക്ക് ഈ ആഴത്തിലുള്ള അവബോധം അനുഭവപ്പെടുന്നതിന്റെ കാരണം ജൈവശാസ്ത്രപരവും ന്യൂറോളജിക്കല്‍ സിഗ്‌നലുകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ട്. വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്നതനുസരിച്ച്, ജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പല ശാരീരിക പ്രക്രിയകളും ക്രമേണ മന്ദഗതിയിലാകുന്നു. ഡോക്ടര്‍മാരുടെയും…
പുതിയ മദ്യ നയം: ഗാന്ധിയൻ ആശയങ്ങളിൽ നിന്ന് വിപണികേന്ദ്രീകൃത സമീപനത്തിലേക്ക്: ജയശങ്കര്‍ പിള്ള
വീര്യവും, വിലയും കുറഞ്ഞ മദ്യം വിപണിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന സാമൂഹിക വിപത്തുകളെ കുറിച്ച് യു ഡി എഫ് മുന്നണി കൂടുതൽ പഠനവും, ചർച്ചകളും നടത്തി ഒരു പുനർചിന്തനം നടത്തേണ്ടതുണ്ട്. ഇത് വ്യാജ മദ്യ ഒഴുക്കിനും, അന്യ സംസ്ഥാന മദ്യ ലോബികളുടെ കടന്നു കയറ്റത്തിനും വഴിവയ്ക്കും,ഒപ്പം സമോഹ്ഹയ്ക,കുടുംബ ഭദ്രതയെ സാരമായി ബാധിയ്ക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും സാമൂഹിക ചരിത്രത്തിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ് മദ്യനയം. സംസ്ഥാനത്തിന്റെ സാമ്പത്തിക വരുമാനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഒരു മേഖലയായിരിക്കുമ്പോൾ തന്നെ കുടുംബങ്ങളുടെ തകർച്ചയ്ക്കും ആരോഗ്യപ്രശ്നങ്ങൾക്കും സാമൂഹിക അസ്വസ്ഥതകൾക്കും കാരണമാകുന്ന ഘടകമായും മദ്യപാനം നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ മദ്യനയം വെറും സാമ്പത്തിക നയമല്ല; അത് ഒരു സാമൂഹിക നയവും ആരോഗ്യനയവും രാഷ്ട്രീയ നയവുമാണ്. ഇനി വിലയും,വീര്യവും കുറഞ്ഞ മദ്യം വിപണിയിൽ എത്തുമ്പോൾ സർക്കാരിന്റെ വരുമാനം വർദ്ധിയ്ക്കുനാടിനൊപ്പം ,മദ്യപരുടെ ശരാശരി ചെലവിലും,മദ്യപാനത്തിലും ഉള്ള അളവും…
ഗതകാല സ്മരണകളയവിറക്കി പെരിയാറിന്റെ തീരത്ത് അല്പനേരം!: സണ്ണി മാളിയേക്കല്‍
പെരിയാറിൻ്റെ ഓളപ്പരപ്പിൽ പരിചിതമായൊരു വെള്ളി വെളിച്ചം തൂകി, ഉച്ചവെയിൽ ആ നദീതീരത്ത് ഭാരത്തോടെ പെയ്തിറങ്ങുകയായിരുന്നു. എന്നാൽ ആ പാലത്തിനരികിൽ നിൽക്കുമ്പോൾ, ചുറ്റുമുള്ള കാറ്റിൻ്റെ താളം എനിക്ക് തീർത്തും അപരിചിതമായി തോന്നി. 42 വർഷങ്ങൾക്ക് മുൻപ്, ഈ പുഴയ്ക്ക് മറ്റൊരു മൃദുല താളമായിരുന്നു. പ്രാർത്ഥനകളുടെ നേർത്ത മന്ത്രധ്വനികളും, മരത്തോണികളിൽ തട്ടി ചിതറുന്ന ജലത്തിൻ്റെ മർമ്മരവും, മണൽ പുറത്ത് പെയ്തുവീണ മഴയുടെ സുഗന്ധവും എൻ്റെ ഓർമ്മകളിൽ ഇന്നുമുണ്ട്. 1984-ൽ, ഒരു കൈപ്പെട്ടിയിൽ ആയുസ്സിൻ്റെ സമ്പാദ്യവും നെഞ്ചുനിറയെ ആശങ്കകളുമായി ഞാൻ ആലുവയോട് വിടപറയുമ്പോൾ, എൻ്റെ മനസ്സിൽ കോറിയിട്ട പ്രകൃതിചിത്രമിതായിരുന്നു. അമേരിക്കയിലെ കൊടുംതണുപ്പുള്ള ശീതകാലങ്ങളിലും, ഉറക്കമില്ലാത്ത കഠിനാധ്വാനത്തിൻ്റെ വർഷങ്ങളിലും എൻ്റെ ജീവിതത്തെ താങ്ങിനിർത്തിയത് ആ ഓർമ്മകളെന്ന നങ്കൂരമായിരുന്നു. ജീവിക്കാൻ വേണ്ടി അഹോരാത്രം പൊരുതിയ ആ നാളുകളിൽ, ഈ ശാന്തസുന്ദരമായ നാടിൻ്റെ സ്വപ്നങ്ങളായിരുന്നു എൻ്റെ ഇന്ധനം. എന്നാൽ ഇന്നിവിടെ ഭയാനകമായ ഒരു തിരക്ക്…
പിതൃദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ്: അനുഭവപ്പെടാതെ പോയ തണലും ജീവിതം പഠിപ്പിച്ച പിതൃത്വവും
ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും പിതൃദിനമായി ആചരിക്കുമ്പോൾ, എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓർമ്മകളുടെ ഒരു വലിയ ശൂന്യതയാണ്. കാരണം, വെറും ഒന്നര വയസ്സുള്ളപ്പോൾ എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. പിതാവ് എന്ന രണ്ടക്ഷരത്തിന്റെ അർത്ഥമോ, ആ സ്നേഹത്തിന്റെ ആഴമോ രുചിച്ചറിയാൻ പ്രായം അനുവദിക്കാത്ത ഒരു മകൻ! അതുകൊണ്ടുതന്നെ, മറ്റുള്ളവർ തങ്ങളുടെ പിതാക്കന്മാരെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും അവരോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കുമ്പോഴും, ഈ ദിവസം എന്റെ പിതാവിനെ എങ്ങനെ സ്മരിക്കണം എന്നറിയാതെ ഞാൻ പലപ്പോഴും പകച്ചുനിന്നിട്ടുണ്ട്. എന്നാൽ, ആ ശൂന്യത എന്നെ ഒട്ടും തളർത്താതെ കാത്തുസൂക്ഷിച്ചത് എന്റെ മാതാവായിരുന്നു. പിതാവിന്റെയും അമ്മയുടെയും സ്നേഹവും കരുണയും സംരക്ഷണവും ഒരേപോലെ പകർന്നുനൽകിയാണ് അമ്മ എന്നെ വളർത്തിയത്. ഒരു പിതാവിന്റെ അഭാവം എന്റെ ജീവിതത്തിൽ ഒരിടത്തും നിഴലിക്കാതിരിക്കാൻ അമ്മ കാട്ടിയ ആത്മധൈര്യവും ത്യാഗവും ചെറുതല്ല. എങ്കിലും, വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും സ്വന്തം പിതാവിന്റെ…
