ഇന്നത്തെ രാശിഫലം (ഫെബ്രുവരി 11, ശനി)

ചിങ്ങം: എല്ലാ സഹപ്രവർത്തകർക്കും നിങ്ങൾ മഹത്വം കൊണ്ടുവരുന്നു. ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം കാര്യമാക്കേണ്ടതില്ല, അത് കുറച്ചുസമയം കഴിഞ്ഞ് ശരിയായിക്കൊള്ളും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്നേഹവും കാരുണ്യവുമാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.

കന്നി: ജോലിസ്ഥലത്ത് നിങ്ങൾക്ക് ഭാവനാസമ്പന്നവും ഫലപ്രദവുമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ജീവിതത്തിൻറെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. പ്രൗഢികൊണ്ട് നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുകയും, മേലുദ്യോഗസ്ഥന്റെ അംഗീകാരം നേടുകയും ചെയ്യും. പങ്കാളിയുമായി സമയം ചെലവഴിക്കും.

തുലാം: ഇന്ന് നിങ്ങൾക്ക് ജോലിസംബന്ധമായി അത്ര നല്ല ദിവസമായിരിക്കില്ല. മേലുദ്യോഗസ്ഥർ നിങ്ങളുടെ വിജയത്തിൻറെ പാത തടസ്സപ്പെടുത്തിയേക്കാം. ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്നത് നിങ്ങളുടെ സമയം കുറച്ചേക്കാം. കുടുംബാംഗങ്ങളുടെ ത്യാഗമാണ് നിങ്ങളുടെ വിജയങ്ങൾക്ക് കാരണം എന്ന് മറക്കരുത്.

വൃശ്ചികം: ജീവിതം അത്ര സാവധാനത്തിലോ, വേഗത്തിലോ അല്ല പോകുന്നത്. നിങ്ങൾ ശരിയായ പാതയിൽ ശക്തമായി തന്നെയാണ് മുന്നേറുന്നത്. ജോലിസ്ഥലത്തെ കാര്യക്ഷമത ഇന്ന് മെച്ചപ്പെടും. വീട്ടിൽ നിങ്ങൾ തൃപ്തനും സമാധാനം അനുഭവിക്കുന്നവനുമാകും.

ധനു: നിങ്ങൾക്ക് സമ്മിശ്രമായ ഫലങ്ങളായിരിക്കും ഇന്ന് ലഭിക്കുക. ജോലിയിൽ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടാകും. ചില കാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും ദുഃഖിക്കേണ്ടതില്ല. പരിശ്രമം വിജയം കാണും.

മകരം: ജോലിയിൽ ഇന്ന് നിങ്ങൾക്ക് കൂടുതൽ ശ്രദ്ധ തോന്നിയാൽ അതിശയിക്കേണ്ടതില്ല. ഇന്നത്തെ ദിവസം നിങ്ങളുടെ ഭാഗ്യത്തിൻറെ ദിവസമാണ്. കാരണം, നിങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ, ബോസ്സിൽ നിന്ന് തന്നെയോ ഉള്ള പ്രത്യേക സൽക്കാരമായി ഇന്ന് ലഭിച്ചേക്കാം.

കുംഭം: ഇന്ന് സാമ്പത്തികമായി നിങ്ങൾക്ക് നല്ല ദിവസമാണ്. അത് കഴിവതും പ്രയോജനപ്പെടുത്തുക. എതിരാളികൾക്ക് നിങ്ങൾ ശക്തമായ വെല്ലുവിളി ഉയർത്തുകയും അവരിൽ പലരും നിങ്ങളോടേറ്റുമുട്ടാനുള്ള ത്രാണിയില്ലാതെ വളരെ പിറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. ചുറ്റുപാടുമുള്ള അസൂയാലുക്കളെ സൂക്ഷിക്കുക.

മീനം: വലിയ വിജയം പ്രതീക്ഷിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ചില വിഷയങ്ങൾ പുറമെ നിന്ന് കാണുന്നതുപോലെ അത്ര എളുപ്പമായിരിക്കില്ല. എങ്കിൽ നിങ്ങളുടെ പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും.

മേടം: വിജയത്തിൻറെ രഹസ്യം പങ്കുവയ്ക്കുന്നത് നല്ലതാണെന്ന് നിങ്ങൾ തിരിച്ചറിയും. ഇന്ന് നിങ്ങൾ എന്തുതന്നെ നൽകിയാലും അത് ഒമ്പത് മടങ്ങായി തിരിച്ചുകിട്ടും. തുറന്ന മനസോടുകൂടി എന്തും ഉൾക്കൊള്ളാൻ നിങ്ങൾക്കാകുമെങ്കിൽ കൂടുതൽ ആളുകൾ നിങ്ങളെ ബഹുമാനിക്കും.

ഇടവം: ജാഗ്രതയും ഉപയോഗവും നഷ്‌ടപ്പെടുത്തരുത്. ജോലിയിൽ പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. പങ്കാളിയുമായി സമയം ചെലവഴിക്കും.

മിഥുനം: ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. നിർണ്ണായകമായ ചില തീരുമാനങ്ങൾ എടുക്കും. ജോലിയിൽ പുതിയ പല ആശയങ്ങളും കൊണ്ടുവരികയും നിങ്ങളുടെ മനോധൈര്യം മൂലം കമ്പനി വിജയം കൈവരിക്കുകയും ചെയ്യും.

കർക്കടകം: ഇന്ന് വളരെ അലസമായ ഒരു ദിവസം ആയിരിക്കും. നിങ്ങളുടെ ജോലി ഇന്ന് ഇടനേരമാകുമ്പോഴേക്കും ശരിയായ വഴിക്കെത്തും. ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടും. വയറിന് അസുഖം വരാനുള്ള സാധ്യതയുള്ളതിനാൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം. ഒരു അസുഖവും നിസ്സാരമായി തള്ളിക്കളയരുത്.

Print Friendly, PDF & Email

Leave a Comment

More News