ഒക്ലഹോമയിൽ കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ചു 60 പേർ മരിച്ചതായി സി ഡി സി

ഒക്‌ലഹോമ: ഒക്ലഹോമ സംസ്ഥാനത്ത് കോവിഡ്-19 മായി ബന്ധപ്പെട്ട കഴിഞ്ഞ ആഴ്ചയിൽ മാത്രം 60 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്ററുകളെ ഉദ്ധരിച്ചു ഫെബ്രു 16 നു ഒക്‌ലഹോമ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു

2022 മാർച്ചിൽ, പ്രതിദിന കേസുകളുടെ എണ്ണം നിരീക്ഷിക്കുന്ന ദൈനംദിന സാഹചര്യ അപ്‌ഡേറ്റുകൾ നിർത്തുകയാണെന്ന് ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്പ്രഖ്യാപിച്ചിരുന്നു , പകരം വ്യാഴാഴ്ചകളിൽ പ്രതിവാര ഡാറ്റ പുറത്തുവിടുന്ന രീതിയാണ് അവലംബിച്ചിരുന്നത്

ഒക്ലഹോമയിൽ ഇപ്പോൾ 5,251 സ്ഥിരീകരിക്കപ്പെട്ട കോവിഡ്-19 കേസുകൾ ഉണ്ടെന്ന് അധികൃതർ പറഞ്ഞു.ഇതു കഴിഞ്ഞ ആഴ്‌ചയിലെ എണ്ണത്തേക്കാൾ 3,256 കേസുകളുടെ വർദ്ധനവാണെന്ന് വ്യാഴാഴ്ച ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിൽ നിന്നുള്ള ഡാറ്റയിൽ ചൂണ്ടി കാണിക്കുന്നു

ഒക്ലഹോമയിൽ ഇതുവരെ 17,827 മരണങ്ങൾ ഉണ്ടായതായും ഇതിൽ കഴിഞ്ഞ ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 60 മരണങ്ങളും ഉൾപ്പെടുന്നതായും, കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ശരാശരി 194 ഒക്‌ലഹോമക്കാർ കോവിഡ്-19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായും സി ഡി സി പറഞ്ഞു

Print Friendly, PDF & Email

Related posts

Leave a Comment