ആഘോഷപ്പൊലിമയില്‍ രാജ്യം; ദേശീയദിനം ആഘോഷിച്ച് സ്വദേശികളും വിദേശികളും

കുവൈറ്റ് സിറ്റി : അറുപതൊന്നാമത് ദേശീയദിനം ആഘോഷിച്ച് കുവൈറ്റ്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ആഘോഷങ്ങളില്ലാതെയായിരുന്നു ദേശീയദിനം കടന്ന് പോയത്. രാജ്യത്തിന്റെ ഓരോ മുക്കുമൂലയിലും ആഘോഷങ്ങളായിരുന്നു. പ്രായഭേദമന്യേ കുട്ടികളും പുരുഷന്മാരും സ്ത്രീകളും ആഘോഷത്തില്‍ പങ്കാളികളായി.വെള്ളിയാഴ്ച ഉച്ച മുതല്‍ കുവൈറ്റ് ടവറിന് സമീപമുള്ള ഗള്‍ഫ് റോഡിലേക്ക് ആളുകള്‍ ഒഴുകിത്തുടങ്ങി. മണിക്കൂറുകള്‍ കൊണ്ട് ജനനിബിഡമായ ഗള്‍ഫ് റോഡിലേക്കുള്ള ഗതാഗതം ട്രാഫിക് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു.

വാട്ടര്‍ ഗണ്ണുകള്‍ നിരോധിച്ചിരുന്നുവെങ്കിലും റോഡിന്റെ ഇരു വശത്തും കുവൈറ്റ് പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളും സ്ത്രീകളും അണിനിരന്ന് വാഹനത്തിലേക്ക് വാട്ടര്‍ ഗണ്ണുകള്‍ ഉപയോഗിച്ച് ജലം പരസ്പരം ജലം ചീറ്റുന്നത് ആഘോഷപരിപാടികളിലെ പ്രധാന ഇനമായി മാറി. നേരത്തെ ഫോം സ്‌പ്രേകള്‍ ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്‌പ്രേ നിരോധിച്ചതോടെയാണ് ജലത്തോക്കുകള്‍ പകരമെത്തിയത്.

വാഹനങ്ങളും റോഡുകളും ദേശീയ പതാകകള്‍ കൊണ്ടും അമീറിന്റെയും കിരീടാവകാശിയുടേയും ചിത്രങ്ങളാലും അലങ്കരിച്ചിരുന്നു. കുവൈറ്റ് ടവറിന് സമീപം പ്രദര്‍ശിപ്പിച്ച സൈനിക യന്ത്രങ്ങള്‍ക്കും ഉപകരണങ്ങളുടെയും പ്രദര്‍ശനം കാണാന്‍ ആയിരക്കണക്കിന് പേരാണ് എത്തിയത്. ദേശീയ ആഘോഷങ്ങള്‍ക്ക് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ദേശീയപതാകയും പടങ്ങളും ആലേഖനം ചെയ്ത ശരീരങ്ങളുമായി കൊച്ചുകുട്ടികളും ബാലിക, ബാലന്‍മാരും റോഡുകളും തെരുവുകളും കൈയടക്കി. ആരോഗ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഇല്ലാതിരുന്ന രണ്ട് വര്‍ഷത്തിന് ശേഷമാണ് ആളുകള്‍ ആഘോഷത്തിലേക്ക് വീണ്ടും മടങ്ങുന്നത്. കുവൈറ്റ് വ്യോമസേന കുവൈറ്റ് ടവറിന് സമീപം വൈകുന്നേരം സംഘടിപ്പിച്ച മനോഹരമായ എയര്‍ ഷോയും വേറിട്ട അനുഭവമായി.

ദേശീയ ദിനാഘോഷത്തില്‍ എയര്‍ ഷോയുമായി കുവൈറ്റ് വോമസേന

കുവൈറ്റ് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുവൈറ്റ് ടവേഴ്‌സിന് സമീപം പ്രതിരോധ മന്ത്രാലയം സൈനിക വിമാനങ്ങളുടെയും പാരാട്രൂപ്പര്‍മാരുടെയും എയര്‍ ഷോ അവതരിപ്പിച്ചു. കുവൈറ്റ് വോമസേനയുടെ കാണുവാന്‍ സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിനാളുകളാണ് ഒത്തുകൂടിയത്. നിരവധിപേര്‍ വ്യോമാഭ്യാസം വീക്ഷിക്കുകയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

വിവിധ സൈനിക വിമാനങ്ങള്‍ നടത്തിയ പ്രകടനം കാണികള്‍ കയൈടിയോടെയാണ് സ്വീകരിച്ചത്. ദേശീയ ഗാര്‍ഡ്, ജനറല്‍ ഫയര്‍ഫോഴ്‌സ് തുടങ്ങിയ സേനാ അംഗങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു.

സലിം കോട്ടയില്‍

 

Leave a Comment

More News