കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു; അക്രമി കസ്റ്റഡിയില്‍

തിരുവനന്തപുരം: കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ആണ് തകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് (27) ആണ് ആക്രമി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. ബൈക്കില്‍ എത്തിയ സന്തോഷ് രാവിലെ എട്ട് മണിയോടെയാണ് കമ്പിപ്പാര കൊണ്ട് വാഹനത്തിന്‍റെ ഗ്ലാസും മുന്‍വശവും തകര്‍ത്തത്.

മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാർ നോക്കിനിൽക്കെയാണ് സംഭവം.

Leave a Comment

More News