സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജി.സുധാകരന്‍; കത്തയച്ച കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്ന്

കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ജി.സുധാകരന്‍. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന സമിതിക്ക് കത്ത് നല്‍കി. എന്നാല്‍ കത്ത് നല്‍കിയതായി താന്‍ ആരോടും പറഞ്ഞിട്ടില്ല. തന്നെ നിലനിര്‍ത്തണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജി.സുധാകരന്‍ അക്കാര്യം മുന്‍കൂട്ടി കത്ത് നല്‍കുകയായിരുന്നു.

സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, േകാടി്യേയരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Leave a Comment

More News