ഫെയ്‌സ്ബുക്ക് പോസിറ്റിലെ കമന്റിന്റെ പേരില്‍ വയോധികന്റെ കൈകാലുകള്‍ അടിച്ചൊടിച്ചു; രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തൊടുപുഴ: ഫെയ്‌സബുക്ക് പോസ്റ്റിന് കമന്റ് ഇട്ടതിന്റെ പേരില്‍ മധ്യവയസ്‌കന്റെ കൈകാലുകള്‍ ഇരുമ്പു പൈപ്പിന് അടിച്ചൊടിച്ചു. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. േജാസഫ് വെച്ചൂര്‍ എന്നയാള്‍ക്കാണ് ആക്രമണം നേരിട്ടത്. ജോസഫിന്റെ ഇടതുകൈയും കാലുമാണ് അടിച്ചൊടിച്ചത്. സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അനന്ദു, സോണി എന്നിവരാണ് അറസ്റ്റിലായത്. സി.പി.എം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി സുമേഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദമെന്ന് ജോസഫ് പറഞ്ഞു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ജോസഫ്.

ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെയായിരുന്നു ജോസഫിന്റെ കമന്റ്. ‘ഒട്ടും ജനകീയനല്ലാത്ത ആളുകളെയാണല്ലോ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി ഇത്തരത്തിലുള്ള ആളാണെന്നും’ ആയിരുന്നു കമന്റ്.

സംസാരിക്കാനുണ്ടെന്നും പറഞ്ഞാണ് സംഘം തന്നെ മൊബൈലില്‍ വിളിച്ച് വീടിനു പുറത്തേക്ക് കൊണ്ടുപോയത്. കാറിലും ബൈക്കിലും എത്തിയിരുന്ന സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുണ്ടാനേതാവായി നടക്കുന്ന ഡി.വൈ.എഫ്.ഐയുടെ സോണി സോനുവാണ് തന്നെ ഇരുമ്പ്‌പൈപ്പ് കൊണ്ട് അടിച്ചതെന്ന് ജോസഫ് പറഞ്ഞു.

 

Leave a Comment

More News