പുല്‍പ്പള്ളിയിലെ ലോഡ്ജില്‍ വയനാട്ടില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയില്‍

വയനാട്: പുല്‍പ്പള്ളിയിലെ ലോഡ്ജില്‍ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് ബബിത (22) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ലോഡ്ജിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

More News