വനിതാ നേതാക്കളോട് പുരുഷ നേതാക്കള്‍ മോശമായി പെരുമാറുന്നു, പരാതി പറഞ്ഞിട്ടും രക്ഷയില്ല: പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനവുമായി മന്ത്രി ആര്‍.ബിന്ദു

കൊച്ചി: പാര്‍ട്ടിയിലെ ചില പുരുഷ നേതാക്കള്‍ വനിതാ നേതാക്കളോട് മോശമായി പെരുമാറുന്നുവെന്ന വിമര്‍ശനവുമായി മന്ത്രി ആര്‍. ബന്ദു. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കള്‍ക്ക് മോശം സമീപനമാണുള്ളത്. ഇതേക്കുറിച്ച് പരാതി പറഞ്ഞാലും പരിഗണിക്കാറില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നു. ഖേദത്തോടെയാണ് ഇതേക്കുറിച്ച് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വളരെ ഖേദത്തോടെയാണ് ഇക്കാര്യം പറയേണ്ടി വരുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വന്നയിടത്തും പുരുഷാധിപത്യം തുടരുകയാണെന്നും ബിന്ദു പറഞ്ഞു. ആലപ്പുഴയില്‍ നിന്നുള്ള ഒരു നേതാവും സമാനമായ പരാതി സമ്മേളനത്തില്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വനിതാപ്രവര്‍ത്തരുടെ പരാതികളും ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.

Leave a Comment

More News