സില്‍വര്‍ലൈന്‍ കല്ലിടലിശനതിരെ ആലുവയില്‍ നാട്ടുകാരുടെ പ്രതിഷേധം; അറസ്റ്റു ചെയ്തു നീക്കി

കൊച്ചി: ആലുവയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം. കുട്ടമശേരിയില്‍ നാട്ടുകാരാണ് പ്രതിഷേധിച്ചത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എറണാകുളം ജില്ലയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലും വീടുകള്‍ക്കുള്ളിലും പോലും സര്‍വേ നടത്തുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്.

Leave a Comment

More News