ഇന്ത്യയില്‍ ശനിയാഴ്ച 5,921 കോവിഡ കേസുകള്‍; ഡിപിആര്‍ 0.63%

ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്ക് ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5921 പേര്‍ രോഗബാധിതരായപ്പോള്‍ 289 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 5,14,878 ആയി. സജീവ രോഗികളുടെ എണ്ണം 63,878 ആയി കുറഞ്ഞു. ആകെ മരാഗികളില്‍ 0.15%.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.63% ആയി കുറഞ്ഞു. പ്രതിവാര നിരക്ക് 0.84% ആയി.

ഇന്നലെ 11,651 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,23,78,721 ആയി. രോഗമുക്തി നിരക്ക് 98.65% ആയി.

ഇ്‌നനലെ 9,40,905 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 77,19,14,261 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 24.65 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. 1,78,55,66,940 ഡോസ് ഇതുവശര വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം, 12-17 പ്രായപരിധിയിലുള്ള കുട്ടികളില്‍ കോവോവാക്‌സ് വാക്‌സിന്‍ അടിയന്തരമായി നല്‍കുന്നതിനുള്ള അനുമതി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിസ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിസിഐ) ശിപാര്‍ശ ചെയ്തു.

അനുമതി അന്തിമമായി ലഭിച്ചാല്‍ കുട്ടികളിലെ വാക്‌സിനേഷന്‍ നടപടി ഊര്‍ജിതമാകും. നിലവില്‍ 15 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കി വരുന്നത്.

Leave a Comment

More News