സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം 23 മുതല്‍ ഏപ്രില്‍ രണ്ട് വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് നടക്കുക.

ഏപ്രില്‍, മെയ് മാസങ്ങള്‍ മധ്യ വേനല്‍ അവധിയായിരിക്കും. അടുത്ത അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഇതിനു മുന്നോടിയായി മേയ് 15 മുതല്‍ സ്‌കൂള്‍ പരിസരം ജനപങ്കാളിത്തത്തോടെ ശുചീകരിക്കും.

അടുത്ത അക്കാദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Comment

More News