ഭാരത മാതാ കോളേജില്‍ പരിസ്ഥിതി ശില്പശാല ആരംഭിച്ചു.


തൃക്കാക്കര: ഭാരത മാതാ കോളേജിന്റെ ആഭിമുഖ്യത്തില്‍ കോളേജ് അധ്യാപകര്‍ക്കായി ശില്‍പ്പശാല പരിസ്ഥിതി സംഘടിപ്പിച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി കോളേജ് മാനേജര്‍ റവ. ഡോ. അബ്രഹാം ഒലിയപ്പുറത്തു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അക്കാദമിക് സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

പോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ . സിന്ധു ജോസഫ് , ഐ ക്യു എ സി കോര്‍ഡിനേറ്റര്‍ ഡോ. അജയ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി ആഘാത പഠനം, ഗ്രീന്‍ ഓഡിറ്റ് , മാലിന്യ നിര്‍മാര്‍ജനം സുസ്ഥിര വികസനം എന്നി വിഷയങ്ങളിലായി ഡോ. ജിബി കുര്യാക്കോസ് , ഡോ .ഷൈജു പി , ഡോ . സെമിച്ചന്‍ ജോസഫ് , ഡോ. സിന്ധു ജോസഫ് എന്നിവര്‍ ആദ്യ ദിനത്തിലെ ക്ലാസുകള്‍ നയിച്ചു.

Leave a Comment

More News