ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; ഹാര്‍ഡ് ഡിസ്‌കും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു

കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു..ചേരാനെല്ലൂരിലെ ഇന്‍ഫെക്ടഡ് ടാറ്റൂ എന്ന സ്ഥാപനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപന ഉടമയും പ്രതിയുമായ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് മുങ്ങിയതായാണ് വിവരം.

ബെംഗളൂരുവിലേക്ക് കടന്നതായാണ് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയത്. നിരവധി യുവതികള്‍ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുണ്ട്. യുവതികള്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷറുടെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയിട്ടുള്ളത്..

കൃത്യമായ ലൈസന്‍സും മറ്റു രേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റുഡിയോ പോലീസ് ഇതിനകം അടപ്പിച്ചിരുന്നു. കൂടുതല്‍ യുവതികള്‍ ഇത്തരത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

Leave a Comment

More News