ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കാരുണ്യ സ്പര്‍ശം അഞ്ചാം ഘട്ടം നടന്നു

കുവൈറ്റ്: ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സാന്ത്വന പദ്ധതി ‘കാരുണ്യ സ്പര്‍ശം’ അഞ്ചാം ഘട്ടം ഫെബ്രുവരി 27-നു ഞായറാഴ്ച രാവിലെ പത്തിനു വലിയന്നൂര്‍ ഹോളി മൗണ്ടില്‍ വച്ച് നടന്നു.

വലിയന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് , പാര്‍ത്ഥന്‍ ചങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രിനില്‍ മതുക്കോത്ത്, യൂത്ത് കോണ്‍ഗ്രസ് ചേലോറ മണ്ഡലം സെക്രട്ടറി അതുല്‍ നാരായണന്‍, ഒ.ഐ.സി.സി കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം മഹമൂദ് പെരുമ്പ, ഷാജി കെ വി, കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സലിം കോട്ടയില്‍

 

Leave a Comment

More News