പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മുസ്ലീം ലീഗം ഉന്നതാധികാര സമിതിയിലാണ് തീരുമാനമുണ്ടായത്. തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് കെ.എം. ഖാദര്‍ മൊഹിദീന്‍ അറിയിച്ചു.

പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ഹൈദരലി തങ്ങള്‍ അനാരോഗ്യം മൂലം വിട്ടുനിന്നപ്പോഴും സാദിഖലി തങ്ങളായിരുന്നു ലീഗ് അധ്യക്ഷന്റെ ചുമതലകള്‍ വഹിച്ചിരുന്നത്.

Leave a Comment

More News