കെഎസ്ആര്‍ടിസി ബസിലെ ലൈംഗീകാതിക്രമം; ഇടപെടാന്‍ വിസമ്മതിച്ച കണ്ടക്ടര്‍ക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ അദ്ധ്യാപികയ്ക്കെതിരെ ലൈംഗീകാതിക്രമം ഉണ്ടായ സംഭവത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച കണ്ടക്ടര്‍ ജാഫറിനെതിരെ അച്ചടക്ക നടപടി. പ്രാഥമിക അന്വേഷണത്തില്‍ കൃത്യവിലോപം ബോധ്യപ്പെട്ടെന്ന് കെഎസ്ആര്‍ടിസി കണ്ടെത്തി. നടപടിയെന്തെന്ന് സിഎംഡി ഇന്ന് പ്രഖ്യാപിക്കും.

കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്ത അദ്ധ്യാപികയ്ക്ക് നേരെയാണ് സഹയാത്രികനില്‍ നിന്നും ലൈംഗീകാതിക്രമം ഉണ്ടായത്. ഇതേക്കുറിച്ച് കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ അയാളും മോശമായി പെരുമാറിയെന്ന് യുവതി ആരോപിച്ചു.

അതേസമയം, വിഷയത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇടപെട്ടിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കണ്ടക്ടര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നാണ് മനസിലാക്കുന്നത്. പ്രശ്നത്തെ ഗൗരവമായി കാണും. അദ്ധ്യാപികയെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Comment

More News