രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ. ആന്റണി

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡന്റനേയും നിലപാട് അറിയിച്ചതായി ആന്റണി പറഞ്ഞു. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയോട് നന്ദി അറിയിച്ചുവെന്നും ആന്റണി പറഞ്ഞു.

ആന്റണിയടക്കം മൂന്ന് അംഗങ്ങളുടെ കാലാവധിയാണ് അടുത്ത മാസം ആദ്യം അവസാനിക്കുന്നത്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21 ആണ്.

Leave a Comment

More News