വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി കവച്ചടക്കാരനായ രാഹുല്‍ നിവാസില്‍ പ്രതാപന്റെ കുടുംബമാണ് മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഖില്‍ (25), മൂത്ത മകന്‍ നിഖിലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് നിഖില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 ശതമാനത്തിലേറെ നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട

പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. അഗ്‌നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. അഗ്നിശമന സേനയുടെ നിരവധിയൂണിറ്റുകള്‍ എത്തിയാണ്
വെളുപ്പിന് ആറു മണിയോടെതീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ച് ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു.

അയല്‍വാസികളാണ് വീടിനു തീപിടിച്ചത് ആദ്യം കണ്ടത്. അയല്‍ക്കാര്‍പ്രതാപന്റെ മകന്‍ നിഖിലിനെ ഫോണ്‍ ചെയ്തു. നിഖില്‍ ഫോണ്‍ എടുക്കുകയും വീടിന് തീപിടിച്ചുവെന്ന് പറഞ്ഞ താഴേയ്ക്ക് ഇറങ്ങിവരികയും ചെയ്തിരുന്നുവെന്നും കുഞ്ഞിനെ എടുക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും വീടിന്റെ അകത്തേയ്ക്ക് പോവുകയും ചെയ്തുവെന്ന് അയല്‍ക്കാര്‍ പറയുന്നു.

അതേസമയം, വീടിനു തീപിടിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നുവെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ കലക്ടര്‍ പറഞ്ഞു. തീപിടിക്കാനുള്ള കാരണത്തില്‍ പല സാധ്യതകളും പരിശോധിക്കുന്നുണ്ട്. വൈദ്യുതി ഉപകരണങ്ങളില്‍ നിന്നുള്ള ഷോര്‍ട് സര്‍ക്യുട്ടാണോ ബൈക്കില്‍ നിന്ന് പെട്രോള്‍ ചോര്‍ന്നുള്ള തീപിടുത്തമാണോയെന്നും പരിശോധിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

അതേസമയം, ഒന്നേകാലോടെ തീ പിടുത്തമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് ഡി.ഐ.ജി ആര്‍. നിശാന്തിനി പറഞ്ഞു. മുറികള്‍ പൂട്ടിയ നിലയിലാണെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഹാളുകളിലാണ് തീ കൂടുതലുണ്ടായത്. ഇരുനിലകളിലെയും ഹാളുകള്‍ പൂര്‍ണമായും കത്തിയ നിലയിലായിരുന്നു. മൂന്നു കിടപ്പുമുറികളിലെയും എ.സി കത്തിയ നിലയിലാണ്. വീടിനുള്ളിലെ ജിപ്‌സം വര്‍ക്കുകള്‍ തീപടരാന്‍ ഇടയാക്കിയിരിക്കാമെന്നും ആര്‍.നിശാന്തിനി പറഞ്ഞു.

എ.സിയിലെ ഷോര്‍ട് സര്‍ക്യുട്ട് ആയിരിക്കാമെന്ന പ്രാഥമിക നിഗമനം. പൊള്ളലിനൊപ്പം വിഷപുക ശ്വസിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. എ.സിയില്‍ നിന്ന് തീ ബൈക്കുകളില്‍ പതിച്ച് കത്തിയതാണോ ബൈക്ക് കത്തി എ.സിക്ക് തീപിടിച്ചതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

ഫയര്‍ഫോഴ്‌സിന്റെയും ഫോറന്‍സിക് വിഭാഗത്തിന്റെയും പരിശോധനയ്ക്കു ശേഷമേ തീപിടുത്ത കാരണത്തില്‍ വ്യക്തത വരൂ.

Leave a Comment

More News