സുമിയില്‍നിന്ന് ഒഴിപ്പിച്ച 694 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ടിലെത്തി; വ്യാഴാഴ്ച ഡല്‍ഹിയിലെത്തിക്കും

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ടിലെത്തി. 694 വിദ്യാര്‍ഥികളെയാണ് സുരക്ഷതിമായി പോളണ്ടിലെത്തിച്ചത്. വ്യാഴാഴ്ച വിദ്യാര്‍ഥികളെ ഡല്‍ഹിയിലെത്തിക്കുമെന്നും ഓപ്പറേഷന്‍ ഗംഗ വിജയകരമാണെന്നും ഇന്ത്യയുടെ നയതന്ത്രശേഷി വ്യക്തമായെന്നും വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

പോളണ്ടില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ വിദ്യാര്‍ഥികളെ രാജ്യത്ത് എത്തിക്കും. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.

 

Leave a Comment

More News