ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസ്: അറസ്റ്റിലായ റോയ് വയലാട്ട് ആശുപത്രിയില്‍

കൊച്ചി: പോക്സോ കേസ് പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നാണ് റോയിനെ അറസ്റ്റു ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഇയാള്‍ രാവിലെ കീഴടങ്ങിയിരുന്നു. പിന്നാലെ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജ് ചോദ്യം ചെയ്തു. ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് റോയ് കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതാണ് റോയ് വയലാട്ടിനെതിരായ കേസ്.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോര്‍ട്ട് കൊച്ചി പോലീസ് പോക്‌സോ ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് റോയ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പോലീസ് പറയുന്നു.

Leave a Comment

More News