ടിക്കറ്റ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഈ മാസം 24 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ബസ് നിരക്ക് വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ബസ് ചാര്‍ജ് മിനിമം പന്ത്രണ്ട് രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള ഒരു രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.

 

Leave a Comment

More News