സിപിഎം ടിക്കറ്റില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ റഹിം രാജ്യസഭയിലേക്ക്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍് എ.എ റഹിം രാജ്യസഭയിലേക്ക്. റഹിമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് റഹിമിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.

സിപിഐ സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാര്‍ഥി. എഐവൈഎഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍.

ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ എല്‍ഡിഎഫ് മത്സരിക്കുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മും സിപിഐയും വീതിച്ചെടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് ഇടതുമുന്നണിക്ക് വിജയിക്കാനാവുക. സഭയിലെ അംഗബലം അനുസരിച്ച് ഒന്ന് യുഡിഎഫിനും ലഭിക്കും.

Leave a Comment

More News