എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസ്: 11 പ്രതികളെ ഉള്‍പ്പെടുത്തി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്. ഷാന്‍ വധക്കേസില്‍ പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരും ഉള്‍പ്പെടെ 11 പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡിസംബര്‍ 18 ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനു വെട്ടേറ്റത്. വീട്ടിലേക്കു സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നാലെ കാറിലിലെത്തിയവര്‍ ഷാനി ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Comment

More News