എസ്എഫ്‌ഐ ഭീകരസംഘടനയെ പോലെ, നിരോധിക്കണം; ലോ കോളജ് അക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍

ന്യൂഡല്‍ഹിന്മ തിരുവനന്തപുരം ലോ കോളജിലെ അക്രമം ലോക്‌സഭയില്‍ ഉന്നയിച്ച്‌ ൈഹബി ഈഡന്‍ എംപി. ഭീകരസംഘടനകളെപ്പോലെ എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടു. അക്രമം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയെന്നും കേന്ദ്രം ഇടപെടണമെന്നും ഹൈബി പറഞ്ഞു.

‘കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയെയും സഹപ്രവര്‍ത്തകരെയും എസ്എഫ്ഗുണ്ടകള്‍ വളരെ ക്രൂരമായാണ് ആക്രമിച്ചത്. എസ്എഫ്‌ഐയെ ഭീകര സംഘടനകളെപ്പോലെ നിരോധിക്കുകയാണു വേണ്ടത്. എസ്എഫ്‌ഐ തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുകയാണെന്നും അവ ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ളതാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു

Leave a Comment

More News