നൂറനാട് പ്രഭാത നടത്തത്തിനിറങ്ങിയ നാലംഗ സംഘത്തെ ലോറിയിടിച്ചു; മൂന്ന് മരണം; ഡ്രൈവര്‍ കീഴടങ്ങി

ആലപ്പുഴ: നൂറനാട് പ്രഭാത നടത്തത്തിനിടെ ലോറിയിടിച്ച് പരിക്കേറ്റ സുഹൃത്സംഘത്തിലെ മൂന്നു പേര്‍ രാമചന്ദ്രന്‍ നായര്‍ എന്നയാളാണ് ഒടുവില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി ചികിത്സയിലുണ്ട്. നേരത്തെ വി.എം രാജു (66), വിക്രമന്‍ നായര്‍ (65)എന്നിവര്‍ നേരത്തെ മരണമടഞ്ഞിരുന്നു. രാജു സംഭവ സ്ഥലത്തുവച്ചും വിക്രമന്‍ നായര്‍ ആശുപത്രിയിലേക്കുളള വഴിയിലുമാണ് മരിച്ചത്.

രാജശേഖരന്‍ നായര്‍ ആണ് നൂറനാട് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് രാമചന്ദ്രന്‍ നായര്‍ മരിച്ചത്.

കായംകുളം പുനലൂര്‍ റൂട്ടില്‍ നൂറനാട്ട് നിന്ന് ഭരണക്കാവിലേക്ക് പോകുന്ന റോഡിലാണ് അപകടം. പുലര്‍ച്ചെ ആറേകാലോടെയായിരുന്നു അപകടം. പിന്നിലൂടെ എത്തിയ ലോറി ഇവരെ ഇടിച്ചിടുകയായിരുന്നു. അമിത വേഗതയിലായിരുന്ന ലോറി നിര്‍ത്താതെ നിര്‍ത്താതെ പോകുകയായിരുന്നു.

സമീപത്തുള്ള കടയില്‍ നാലു പേരും നടന്നു പോകുന്ന ദൃശ്യവും പിന്നാലെ പാഞ്ഞുപോകുന്ന ലോറിയുടെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിലെ സിസിടിവികള്‍ പരിശോധിച്ച് ലോറി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.

അതിനിടെ, ലോറി ഡ്രൈവര്‍ നൂറനാട് പോലീസില്‍ കീഴടങ്ങി. പള്ളിച്ചാല്‍ സ്വദേശി അനീഷ് കുമാര്‍ ആണ് കീഴടങ്ങിയത്. കോന്നിയില്‍ ലോഡ് എടുക്കുന്നതിന് പോയതാണെന്ന് ഡ്രൈവര്‍ പറയുന്നു

Leave a Comment

More News