ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ് പരിഗണിക്കുന്ന ജഡ്ജി പിന്മാറി; തീരുമാനം മേയില്‍ വിരമിക്കുന്നതിനാല്‍

കൊച്ചി: വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി കെ.ഹരിപാല്‍ പിന്മാറി. മേയ് ആദ്യവാരം വിരമിക്കുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. കേസ് വൈകാതെ പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴാണ് പിന്മാറ്റത്തിന്റെ കാര്യം ജഡ്ജി അറിയിച്ചത്.

കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ച് ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. കേസ് പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് മാറ്റും.

കേസ് രാവിലെ പരിഗണിച്ച ബെഞ്ച് കേസ് റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു. കേസില്‍ അന്വേഷണം തുടരാമെന്ന് പറഞ്ഞ കോടതി അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. വിശദമായ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി അറിയിച്ചു. ഇതിനായി കേസ് ഈ മാസം 28ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചിരുന്നു. എന്നാല്‍ കാലതാമസം പാടില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതോടെയാണ് പിന്മാറ്റ കാര്യം ജഡ്ജി അറിയിച്ചത്.

Leave a Comment

More News