കൊടുങ്ങല്ലൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയായ യുവതിയെ മുന്‍ ജീവനക്കാരന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

 

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഷോപ് ഉടമയായ യുവതിക്ക് വെട്ടേറ്റു. എറിയാട് സ്വദേശി റിന്‍സിയ്ക്ക് ആണ് വെട്ടേറ്റത്. റിന്‍സിയുടെ കടയിലെ മുന്‍ ജീവനക്കാരനാണ് ആക്രമിച്ചത്. ഇതിനുശേഷം ഇയാള്‍ രക്ഷപ്പെട്ടു.

രാത്രി കടയടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുന്‌പോഴായിരുന്നു അക്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment

More News