കാര്‍ നന്നാക്കുന്നതിനിടെ ബോണറ്റില്‍ നിന്നും യുവാവിന്റെ തലയിലേക്ക് തീ പടര്‍ന്നു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. കാറിന്റെ ബോണറ്റിനുള്ളില്‍നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. മനസ്സാന്നിധ്യം കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു

വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. കാറിന്റെ ബോണറ്റ് തുറന്ന് കാറിന്റെ റിപ്പയറിങ്ങിലായിരുന്നു യുവാവ്. തീയാളിയത് പെട്ടെന്നായിരുന്നു. യുവാവിന്റെ തലയിലേതീ പടര്‍ന്നു. പരിഭ്രമിക്കാതെ, കൈകൊണ്ടു തന്നെ തീയണയ്ക്കാന്‍ ശ്രമിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തൊട്ടടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയം രക്ഷ നേടിയിരുന്നു.

Leave a Comment

More News