കുവൈറ്റില്‍ നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി

കുവൈറ്റ് സിറ്റി : ലോകത്താകെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ കോവിഡ് 19 വാക്‌സിന്റെ നാലാമത്തെ ഡോസ് നല്‍കാന്‍ കുവൈറ്റിന് പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മുന്നാം ഡോസ് നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും രാജ്യത്തെ എല്ലാവരോടും മൂന്നാം ഡോസ് സ്വീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നേരത്തെ ഗള്‍ഫ് രാജ്യമായ ബഹ്‌റിന്‍ അടക്കം നിരവധി രാജ്യങ്ങളില്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി നാലാം ഡോസ് വിതരണം ചെയ്തിരുന്നു. രാജ്യത്തെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുമാണ് പ്രധാനമായും നാലാം ഡോസ് വിതരണം ചെയ്യുന്നത്.

സലിം കോട്ടയില്‍

 

Leave a Comment

More News